മുതിർന്ന കോൺഗ്രസ് നേതാവ് കുമരി അനന്തൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് കുമരി അനന്തൻ അന്തരിച്ചു. 92 വയസ്സായിരുന്നു. ഒരു തവണ 1977 ൽ നാഗർകോവിൽ മണ്ഡലത്തിൽ നിന്നു ജയിച്ച് ലോകസഭയിലെത്തി. പിന്നീട് നാലു തവണ നിയമസഭാംഗവുമായിരുന്നു. കമരാജിൻ്റെ ശിഷ്യനായി രാഷ്ട്രീയത്തിൽ പ്രവേശിച്ചു. കന്യാകുമാരി ജില്ലയിലെ കുമരിമംഗലമാണു സ്വദേശം. കന്യാകുമാരി മുൻ എംപിയും വ്യവസായ പ്രമുഖനമായ എച്ച്.വസന്തകുമാർ സഹോദരനാണ്. മുൻ തെലങ്കാന ഗവർണറായിരുന്ന ബിജെപി നേതാവ് തമിഴസൈ സൗന്ദരരാജൻ മകളാണ്.പാർലമെൻ്റിൽ തമിഴിൽ സംസാരിക്കാനുള്ള അവകാശം നേടിയെടുത്തത് കുമരി അനന്തൻ്റെ പ്രയത്നഭലമാണ്.കുമരി അനന്തൻ്റെ നിര്യാണത്തിൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അനുശോചിച്ചു.

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...