പാമ്പാടിയിൽ രണ്ടു യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി

പാമ്പാടിയിൽ രണ്ടു യുവാക്കളെ എക്‌സൈസ് സംഘം പിടികൂടി. വടവാതൂർ ശാന്തിഗ്രാം കോളനി മുഞ്ഞനാട്ട് പറമ്പിൽ വീട് അജോ മോൻ എം.പി (22), കൊല്ലം മയ്യനാട് വടക്കുംകര കിഴക്കഞ്ചേരികര ഓമനഭവൻ അനുരാഗ് എ (24) എന്നിവരെയാണ് പാമ്പാടി എക്‌സൈസ് റേഞ്ച് പാർട്ടി പിടികൂടിയത്.

ഇന്നു രാവിലെ കൂരോപ്പട ഭാഗത്തു നിന്നാണ് അജോമോനെ എക്‌സൈസ് സംഘം പിടികൂടിയത്. സംശയാസ്പദമായ സാഹചര്യത്തിൽ കൂരോപ്പട തോട്ടുങ്കൽ ഭാഗത്തു നടത്തിയ പരിശോധനയിലാണ് ഇയാളുടെ കയ്യിൽ നിന്നും 50 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. മണർകാട് പാമ്പാടി കൂരോപ്പട ഭാഗത്ത് ഇയാൾ വ്യാപകമായി കഞ്ചാവ് വിൽപ്പന നടത്തുന്നതായി വിവരമുണ്ട്. ഇതേ തുടർന്ന് ദിവസങ്ങളോളമായി ഇയാൾ എക്‌സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. സ്‌കുൾ കോളേജ് വിദ്യാർത്ഥികൾക്ക് പ്രദേശത്ത് ഇയാൾ കഞ്ചാവ് വിൽപ്പന നടത്തുന്നതായി വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് ഇയാളെ പിടികൂടിയത്. പാമ്പാടി മുനിസിപ്പൽ മൈതാനത്തിന്റെ ഭാഗത്തു നിന്നുമാണ് അനുരാഗിനെ എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളുടെ കയ്യിൽ നിന്നും 10 ഗ്രാം കഞ്ചാവും എക്‌സൈസ് സംഘം പിടികൂടിയിട്ടുണ്ട്.

എക്‌സൈസ് ഇൻസ്‌പെക്ടർ പി.ജെ ടോംസി, അസി.എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ബിനോയ് കെ.മാത്യു , അജിത്കുമാർ കെ.എൻ, പ്രിവന്റീവ് ഓഫിസർമാരായ ശ്രീകാന്ത് പി, അനിൽവേലായുധൻ, പ്രിവന്റീവ് ഓഫിസർ ഗ്രേഡുമാരായ അഭിലാഷ് സി.എ, അഖിൽ പവിത്രൻ, സിവിൽ എക്‌സൈസ് ഓഫിസർമാരായ സാജിദ് പി.എ, ഷെബിൻ ടി.മാർക്കോസ്, നിധിൻ നെൽസൺ, വനിതാ സിവിൽ പൊലീസ് ഓഫിസർ അഞ്ജു സി.എസ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

spot_img

Related articles

ട്രെയിനിൽ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; പരപ്പനങ്ങാടി സ്വദേശി പിടിയിൽ

യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയെ പോലീസ് പിടികൂടി.പരപ്പനങ്ങാടി അങ്കമാന്റെ പുരയ്ക്കൽ മുസ്‌തഫ( 45)യെയാണ് കോഴിക്കോട് റെയിൽവേ പോലീസ് അറസ്റ്റ്...

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ

കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകൾ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ.കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി (എവിപി) സ്‌ഥാപകൻ പി.വി. രാമവാരിയരുടെ മകളും മുൻ...

പട്ടാപ്പകല്‍ കുളിക്കടവില്‍ 56 കാരിക്ക് പീഡനം

മാന്നാറില്‍ കുളിക്കടവില്‍ വച്ച്‌ 56 കാരിയെ പീഡിപ്പിച്ചു. പമ്പാനദിയുടെ തീരത്തുള്ള കുളിക്കടവില്‍ വച്ച്‌ തുണി അലക്കുന്നതിനിടെയായിരുന്നു സംഭവം.ക്രൂര പീഡനത്തിന് ഇരയായ ഇവർ പരുമലയിലെ സ്വകാര്യ...

എരുമേലിയിൽ കള്ളപ്പണവുമായി ഒരാൾ പിടിയിൽ

എരുമേലിയിൽ അരക്കോടിയിലധികം രൂപയുടെ കള്ളപ്പണവുമായി ഒരാൾ പിടിയിൽ.കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് മതിയായ രേഖകളില്ലാതെ കൊണ്ട് വന്ന അറുപത് ലക്ഷത്തിലധികം...