മുഖ്യമന്ത്രി പിണറായി വിജയനും വെള്ളാപ്പള്ളി നടേശനും ഇന്ന് ഒരേ വേദിയില്‍.വെള്ളാപ്പള്ളി നടേശന് നല്‍കുന്ന സ്വീകരണ ചടങ്ങിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക. എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തിയതിന്റെ മുപ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി ചേർത്തല യൂണിയനാണ് പരിപാടി സംഘടിപ്പിക്കുന്നത്. മന്ത്രിമാരായ പി രാജീവ്, സജി ചെറിയാൻ, പി പ്രസാദ്, വി എൻ വാസവൻ എന്നിവരും പങ്കെടുക്കും. വിവാദങ്ങളെ തുടർന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. മൂന്ന് മണിക്ക് ചേർത്തലയിലാണ് പരിപാടി.അതേസമയം, എസ്‌എൻഡിപി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് കരിദിനാചരണം നടത്തും. കൊല്ലത്ത് എസ്‌എൻഡിപി യോഗം ആസ്ഥാനത്തേക്ക് ധർണ നടത്തുന്ന പ്രവർത്തകർ കഞ്ഞി വയ്പ്പ് സമരവും സംഘടിപ്പിക്കും.