വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എയര്‍ ഹോസ്റ്റസിന് പീഡനം; പ്രതി അറസ്റ്റില്‍

വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന എയര്‍ ഹോസ്റ്റസിനെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഹരിയാനയിലെ ഗുരുഗ്രാമില്‍ വെന്റിലേറ്ററിലായ രോഗിയെ പീഡിപ്പിച്ച ബീഹാര്‍ സ്വദേശി ദീപക്കാണ് അറസ്റ്റിലായത്.ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ ഈ മാസം ആറിനാണ് എയര്‍ഹോസ്റ്റസ് പീഡനത്തിനിരയായത്. ട്രെയിനിങ്ങിന്റെ ഭാഗമായി ഗുരുഗ്രാമില്‍ എത്തിയ യുവതിയെ ആരോഗ്യം വഷളായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏപ്രില്‍ അഞ്ചിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി ഏപ്രില്‍ ആറിനാണ് വെന്റിലേറ്ററില്‍ കഴിയവെ പീഡനത്തിന് ഇരയായത്. ആരോഗ്യം മെച്ചപ്പെട്ട് ഏപ്രില്‍ 13ന് ഡിസ്ചാര്‍ജ് ആയ ശേഷമാണ് പോലീസില്‍ പരാതി നല്‍കിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സദര്‍ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Reply

spot_img

Related articles

അടൂർ കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച

പത്തനംതിട്ട അടൂർ മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച.ഭക്തർ വഴിപാടായി സമർപ്പിച്ച എട്ട് സ്വർണ താലികളും, ഓഫീസിൽ സൂക്ഷിച്ചിരുന്ന...

പാലായിൽ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

പാലായിൽ കഞ്ചാവ് വേട്ട.3 പേർ പിടിയിൽ.വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു..ഒരു പോലീസ് കാരന് പരിക്ക്.. 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പാലായിൽ ആർ വി...

ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ച് വയസ്സുകാരിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു

പാലക്കാട് അട്ടപ്പാടി ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ച് വയസ്സു തോന്നിക്കുന്ന പെൺകുട്ടിയുടെയും ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു....

ഗര്‍ഭിണിയായ 23കാരിയെ കൊന്നു കിണറ്റില്‍ തള്ളി; കാമുകന്‍ അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ സേലം എടപ്പാടിക്ക് സമീപം ഏഴു മാസം ഗര്‍ഭിണിയായ 23കാരിയായ കോകിലയെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ സംഭവത്തില്‍ കാമുകനായ അമ്മാസി പോലീസ് പിടിയിലായി. തന്നെ...