പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക വിവരം.രാത്രി 9.45 ഓടെയായിരുന്നു അപകടം.വെടിക്കെട്ടിൻ്റെ അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിക്കുകയായിരുന്നു.വെടിക്കെട്ട് അവസാന ലാപ്പിൽ എത്തിയപ്പോഴേക്കും ഓലപ്പടക്കത്തില്‍ നിന്ന് ചൈനീസ് പടക്കത്തിലേക്ക് തീ പടരുകയായിരുന്നു. കൂറ്റുമാടത്തിന് തീപിടിച്ച് പൊട്ടിത്തെറിച്ച് ഓട് തെറിച്ചാണ് പലര്‍ക്കും പരിക്കേറ്റത്.അപകടത്തില്‍ കൂറ്റുമാടം തകര്‍ന്നു.അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റെങ്കിലും കൂടതല്‍ പേരും പ്രാഥമിക ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങി.കൂടുതല്‍ പരിക്കേറ്റ്ആറ് പേരാണ് ആശുപത്രിയില്‍ തുടരുന്നത്.

Leave a Reply

spot_img

Related articles

ചേരാനല്ലൂർ അപകടം; ജയബാലകൃഷ്ണൻ്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വീട്ടിലെത്തി

17 കാരൻ ഓടിച്ച ബെൻസ് ഇടിച്ച് ചേരാനല്ലൂരിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണൻ്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ വീട്ടിലെത്തി .കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മുഖ്യമന്ത്രി,...

സ്‌കൂൾ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച 21 ഡ്രൈവർമാർ പിടിയിൽ

സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നടത്തിയ പ്രത്യേക സ്‌കൂൾ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച 21 ഡ്രൈവർമാർ പിടിയിലായി .ഇന്ന്...

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ഒരാൾ കൂടി അറസ്റ്റിൽ. നെയ്യ് സ്റ്റോർ സൂപ്രണ്ടിൻ്റെ ഓഫീസിലെ ജീവനക്കാരനായ ജയലാൽ ആണ് അറസ്റ്റിലായത്.ദേവസ്വംബോർഡിലെ പഞ്ചവാദ്യം ജീവനക്കാരനുമാണ് ഇയാൾ.മിൽമ...

ശിശുമരണങ്ങൾ ഒഴിവാക്കാൻ ആരോഗ്യവകുപ്പിന്റെ ഇടപെടൽ: സ്ഥിതി വിലയിരുത്താൻ കെ.മുരളീധരൻ നാളെ അട്ടപ്പാടിയിലെത്തും

അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ ആരോഗ്യസംവിധാനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനും അടിയന്തര ഇടപെടലുകൾ ഉറപ്പാക്കുന്നതിനുമായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ നാളെ (31) അട്ടപ്പാടിയിലെത്തും. രാവിലെ 9.30ന്...