തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഷൈനിന് നോട്ടീസ് നല്‍കി.മയക്കുമരുന്ന് ഉപയോഗത്തിന് അറസ്റ്റിലായി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ട നടൻ ഷൈൻ ടോം ചാക്കോയ്ക്ക് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നല്‍കി.വൈദ്യപരിശോധനക്ക് ശേഷം എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെത്തിച്ച് നടപടിക്രമങ്ങള്‍ക്ക് ശേഷമാണ് ജാമ്യം അനുവദിച്ചത്. വീണ്ടും ഹാജരാകാമെന്ന് പ്രതി സമ്മതിച്ചതോടെയാണ് വിട്ടയച്ചു. ഷൈനിനെ ഒന്നും സുഹൃത്തിനെ രണ്ടും പ്രതികളാക്കിയാണ് കേസെടുത്തത്.ഷൈനിൻ്റെ ചില മൊഴികളില്‍ കൂടുതല്‍ വ്യക്തത വരുത്താനുണ്ടെന്നാണ് സൂചന. മയക്കുമരുന്ന് ഉപയോഗം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എന്‍ ഡി പി എസ് ആക്‌ട് 27ബി, 29, ബിഎന്‍സ് 238 വകുപ്പുകളാണ് ചുമത്തിത്.വ്യാഴാഴ്ച പരിശോധനക്കിടെ എറണാകുളം നോര്‍ത്തിലെ ഹോട്ടലില്‍ നിന്ന് ഷൈന്‍ ഇറങ്ങിയോടിയിരുന്നു. ഇതിന്റെ കാരണം നേരിട്ട് ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് ഇന്നലെ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് രാവിലെ 9.45ന് എറണാകുളം നോര്‍ത്ത് സ്‌റ്റേഷനിലെത്തിയ ഷൈനിനെ നാല് മണിക്കൂറിലേറെ ചോദ്യം ചെയ്താണ് അറസ്റ്റ് ചെയ്തത്. രാസ ലഹരി ഉപയോഗിക്കാറുണ്ടെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്. നേരത്തേ കൊക്കെയിന്‍ ഉപയോഗിച്ച കേസില്‍ ഷൈന്‍ അറസ്റ്റിലായിരുന്നു.