ആക്രമണത്തിന് പിന്നിലുണ്ടെന്ന് സംശയിക്കുന്ന നാല് തീവ്രവാദികളുടെ പേരുകളും സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ടിട്ടുണ്ട്. ആസിഫ് ഫൗജി, സുലൈമാന്‍ ഷാ, അബു തല്‍ഹ എന്നിവരാണ് ഇവരെന്ന് അന്വേഷ ഏജന്‍സികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടവരുടെ വിശദമായ ദൃക്സാക്ഷി വിവരണങ്ങളുടെ അടിസ്ഥാനത്തില്‍ നേരത്തെ മൂന്ന് പേരുടെ രേഖാചിത്രങ്ങള്‍ തയ്യാറാക്കിയിരുന്നു. ഈ മൂന്ന് തീവ്രവാദികളാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത് എന്നാണ് വിവരം. ആക്രമണ സമയത്ത് സ്ഥലത്തുണ്ടായിരുന്ന പലരേയും വേര്‍തിരിച്ച് കൊണ്ടുവന്ന് രേഖാചിത്രങ്ങള്‍ പരിശോധിക്കുകയും ചെയ്തു. മൂന്ന് പേരാണ് നേരിട്ട് ആക്രമണം നടത്തിയത്.മറ്റുള്ളവര്‍ അല്പം മാറി നിന്ന് മൂന്ന് പേര്‍ക്കും സംരക്ഷണമൊരുക്കുകയും ചെയ്തു എന്നാണ് വിവരം. അതേസമയം ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്തുന്നതിനായി ജമ്മു കശ്മീരിലുടനീളം കര്‍ശനമായ പരിശോധനയാണ് നടക്കുന്നത്. അതേസമയം വിനോദസഞ്ചാരികളുടെ ഒരു സംഘത്തിന് നേരെ വെടിയുതിര്‍ത്ത ഭീകരരില്‍ ഒരാള്‍ എകെ-47 കൈവശം വെച്ചിരിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നു.