കോട്ടയത്തെ ഇരട്ടക്കൊലപാതകം : 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടിയ പോലീസ് മികവ്

ഇന്നലെ കോട്ടയം നഗരമധ്യത്തിലുണ്ടായ ഇരട്ട കൊലപാതകത്തിലെ പ്രതിയെ 24 മണിക്കൂറിനകം പിടിക്കാൻ കഴിഞ്ഞത് പോലീസ് സേനയുടെ കുറ്റമറ്റ അന്വേഷണവും, പഴുതില്ലാത്ത നടപടികളുമായിരുന്നു. ഇന്നലെ രാവിലെ 8.45 മണിയോടെ ആയിരുന്നു നാടിനെ നടുക്കിയ സംഭവം പുറത്തറിഞ്ഞത്. കോട്ടയം തിരുവാതുക്കൽ താമസിക്കുന്ന പ്രവാസി വ്യവസായി വിജയകുമാറും, ഭാര്യ ഡോ.മീരയും വീടിനുള്ളിൽ നിഷ്ഠൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.വിവരം അറിഞ്ഞ ഉടൻതന്നെ പോലീസ് സ്ഥലത്ത് എത്തി തെളിവുകൾ നഷ്ടപ്പെടാതിരിക്കുവാനും, പ്രതി രക്ഷപ്പെടാതിരിക്കുവാനും വേണ്ട നടപടി സ്വീകരിച്ചു. ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് നേരിട്ട് അന്വേഷണത്തിന് നേതൃത്വം നൽകി. ഒരു നിമിഷം പോലും വിശ്രമിക്കാതെ സൈബർ വിഭാഗം ഉൾപ്പെടെയുള്ള പോലീസുദ്യോഗസ്ഥർ പ്രതിയുടെ പിന്നാലെ ഉണ്ടായിരുന്നു. ഇരുപത്തിനാലു മണിക്കൂർ തികയുന്നതിനു മുമ്പ് ഇന്നു രാവിലെ 08.30 മണിക്ക് പ്രതിയെ പോലീസ് കസ്റ്റഡിയിൽ ആക്കാൻ സാധിച്ചത് പഴുതില്ലാത്ത അന്വേഷണ മികവാണ്. അന്യ സംസ്ഥാനക്കാരനായ പ്രതി അമിത് കൊല്ലപ്പെട്ട വിജയകുമാറിന്റെ ജോലിക്കാരനായിരുന്നു. സ്വഭാവദൂഷ്യം കാരണം ജോലിയിൽ നിന്നും പിരിച്ചു വിട്ടതിനു ശേഷം പ്രതി വിജയകുമാറിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി രണ്ടേമുക്കാൽ ലക്ഷം രൂപയോളം രൂപ ഓൺലൈൻ ആയി തട്ടിയെടുത്തതിന് അറസ്റ്റിലാവുകയും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.തുടർന്ന് ഈ മാസമാണ് ജാമ്യത്തിൽ ഇറങ്ങിയത്. മരണപ്പെട്ടവരോട് തനിക്കുള്ള മുൻവൈരാഗ്യം കാരണമാണ് ഇത്തരമൊരു കൊലപാതകം നടത്തിയതെന്ന് പ്രതി തന്നെ പോലീസിനോട് സമ്മതിച്ചു.തൃശ്ശൂർ ജില്ലയിലെ മാളയിൽ നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ കോട്ടയം ഡി. വൈ. എസ്. പി. അനീഷ് കെ. ജി, കോട്ടയം വെസ്റ്റ് എസ്.എച് ഓ. പ്രശാന്ത് കുമാർ, ഈസ്റ്റ്‌ എസ്. എച് ഓ യൂ ശ്രീജിത്ത്‌, ഗാന്ധിനഗർ എസ്. എച്. ഓ. ശ്രീജിത്ത്‌ റ്റി.,എസ്.ഐ. മാരായ അനുരാജ്, വിദ്യ, സൈബർ സെൽ പോലീസ് ഉദ്യോഗസ്ഥരായ ജോർജ്, ശ്യാം, സുബിൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

spot_img

Related articles

ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ

ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ.കോട്ടയം, കൊച്ചി മാർക്കറ്റുകളിൽ ആർ.എസ്.എസ്. 4...

പഞ്ചസാര ചേര്‍ത്ത ബേബി ഫുഡ് നിരോധിക്കാൻ നീക്കം; കരട് വിജ്ഞാപനം പുറത്തിറക്കി

ആറ് മാസം വരെ പ്രായമുള്ളള്ള ശിശുക്കള്‍ക്ക് നല്‍കുന്ന ഭക്ഷണ ഉല്‍പ്പനങ്ങളില്‍ പഞ്ചസാര ചേർക്കുന്നത് നിരോധിക്കാൻ നിർദേശിച്ച്‌ രാജ്യത്തെ പരമോന്നത ഭക്ഷ്യ നിയന്ത്രണ സ്ഥാപനമായ ഫുഡ്...

നെല്ല് സംഭരണ തടസങ്ങള്‍ നീങ്ങി, മില്ലുകളുമായി ധാരാണാപത്രത്തിന് പ്രത്യേകാനുമതി: മന്ത്രി അനൂപ് ജേക്കബ്

കഴിഞ്ഞ സീസണില്‍ കരാറിലേര്‍പ്പെട്ടതും നിശ്ചിതസമയത്തിനകം നെല്ല് കുത്തല്‍ (മില്ലിംഗ്) പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ മില്ലുകളുമായി കരാറില്‍ ഏര്‍പ്പെടാന്‍ സപ്‌ളൈേകാക്ക് നിബന്ധനകളോടെ പ്രത്യേക അനുമതി നല്‍കിയതായി മന്ത്രി...

വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടി; കൊച്ചിയിൽ 2,828 രൂപ, തിരുവനന്തപുരത്ത് 2,849 രൂപ

വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വില വീണ്ടും വർധിപ്പിച്ച് പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ.19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 62 മുതൽ 65 രൂപ വരെയാണ്...