ഇന്ത്യയും പാകിസ്താനും പരമാവധി സംയമനം പാലിക്കണം: ഐക്യരാഷ്ട്രസഭ

ജമ്മുകശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്നുള്ള സംഘര്‍ഷാവസ്ഥ കൂടുതല്‍ വഷളാവാതാരിക്കാന്‍ ഇന്ത്യയും പാകിസ്താനും പരമാവധി സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ.ഭീകരാക്രമണത്തെ അപലപിച്ച ഐക്യരാഷ്ട്രസഭാ വക്താവ് സ്റ്റീഫന്‍ ദുജ്ജാറിക് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നം പരസ്പര ധാരണയിലൂടെ സമാധാനപരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.’പ്രശ്‌നം രൂക്ഷമാവാതിരിക്കാന്‍ ഇരുസര്‍ക്കാരുകളും പരമാവധി സംയമനം പാലിക്കണം. സ്ഥിതിഗതികളും നിലവിലെ സംഭവങ്ങളും കൂടുതല്‍ വഷളാകുന്നില്ലെന്ന് ഇന്ത്യ-പാകിസ്താൻ സര്‍ക്കാരുകള്‍ ഉറപ്പാക്കണം’, സ്റ്റീഫന്‍ ദുജ്ജാറിക് പറഞ്ഞു.

ബൈസരണ്‍വാലിയില്‍ 26 പേര്‍ കൊല്ലപ്പെടാനിടയായ ഭീകരാക്രമണത്തില്‍ പാകിസ്താന് ഇന്ത്യ മുന്നണിയിപ്പ് നല്‍കിയിരുന്നു. ‘ആക്രമണ്‍’ എന്ന പേരില്‍ ഇന്ത്യന്‍ വ്യോമസേന അഭ്യാസപ്രകടനം സംഘടിപ്പിക്കുകയായിരുന്നു.സെന്‍ട്രല്‍ കമാന്‍ഡില്‍ റഫാല്‍, സുഖോയ് യുദ്ധവിമാനങ്ങള്‍ അണിനിരത്തിയാണ് ഇന്ത്യ വ്യോമാഭ്യാസം നടത്തിയത്. നാവികസേന യുദ്ധ കപ്പലായ ഐഎന്‍എസ് സൂറത്തില്‍ നിന്ന് മിസൈല്‍ പരിശീലനവും വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.ദീര്‍ഘദൂര ആക്രമണ ദൗത്യങ്ങള്‍ക്കും ശത്രു കേന്ദ്രങ്ങള്‍ക്കെതിരായ മിന്നല്‍ ആക്രമണങ്ങള്‍ക്കും സജ്ജമെന്ന് പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചു.

Leave a Reply

spot_img

Related articles

പഹൽഗാമിൽ നടന്നത് 140 കോടി ജനങ്ങൾക്ക് നേരെയുള്ള ആക്രമണം, പിന്നിലുള്ളവരെ വെറുതെ വിടില്ല; പ്രധാനമന്ത്രി

പെഹൽഗാമിൽ കൊല്ലപ്പെട്ടവർക്ക് ഒപ്പമാണ് രാജ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.രാജ്യം ഒറ്റക്കെട്ടായി ആക്രമണത്തിൽ രോഷം പ്രകടിപ്പിക്കുകയാണെന്നും മോദി ബിഹാറില്‍ പറഞ്ഞു.'രാജ്യത്തിന്റെ വികാരം മനസ്സിലാക്കുന്നു.ഇന്ത്യ കൃത്യമായി മറുപടി നൽകും.ഭീകരവാദികളെ...

ഗൗതം ഗംഭീറിന് വധഭീഷണി

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനും മുൻ താരവുമായ ഗൗതം ഗംഭീറിന് വധഭീഷണി.ഇ-മെയില്‍ വഴിയാണ് 'നിന്നെ ഞാൻ കൊല്ലും' എന്ന മൂന്ന് വാക്കുകള്‍ മാത്രമുള്ള ഭീഷണി...

ഇന്ത്യൻ സൈനികന് വീരമൃത്യു

ശ്രീനഗർ ജമ്മു കശ്മീരിലെ ഉധംപുരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. പഹൽഗാം ആക്രമണത്തിനു ശേഷമുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിത്. കരസേന ഉദ്യോഗസ്ഥരും ജമ്മു കശ്മീർ...

പഹൽഗാം ഭീകരാക്രമണം; പാകിസ്താൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ ശക്തമായ നിലപാട് അറിയിക്കും

പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ശക്തമായ നിലപാട് അറിയിക്കാൻ ഇന്ത്യ.ആക്രമണത്തിൽ പാകിസ്താന്റെ പങ്കിനെക്കുറിച്ചുള്ള സൂചനകൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ലഭിച്ചതിനെ തുടർന്നാണ് ഇന്ത്യയുടെ...