പാകിസ്താന് തിരിച്ചടി നൽകുന്ന കാര്യത്തിൽ സേനകൾക്ക് പൂർണസ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താന് തിരിച്ചടി നൽകുന്ന കാര്യത്തിൽ സേനകൾക്ക് പൂർണസ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി.സേനകളിൽ പൂർണവിശ്വാസം പ്രകടിപ്പിച്ച മോദി, പ്രത്യാക്രമണ നടപ ടികൾക്കായി സേനകൾക്ക് പൂർണപ്രവർത്തനസ്വാതന്ത്ര്യം (ഓപ്പറേഷണൽ ഫ്രീഡം) നൽകിയതായാണ് റിപ്പോർട്ട്. സുരക്ഷാനടപടി ചർച്ചചെയ്യാൻ ഡൽഹിയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ചൊവ്വാഴ്ച രണ്ട് ഉന്നതതലയോഗ ങ്ങൾ ചേർന്നു. വൈകീട്ട് പ്രധാനമ ന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സേനാമേധാവി ജനറൽ അനിൽ ചൗഹാൻ, കരസേനാമേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, നാവിക സേനാ മേധാവി അഡ്‌മിറൽ ദിനേഷ് കെ. ത്രിപാഠി, വ്യോമസേനാമേധാവി എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് എന്നിവർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

ബംഗളൂരുവിൽ കനത്ത മഴ; മൂന്നു മരണം

ബംഗളൂരുവിലെ കനത്ത മഴയിൽ മൂന്നു മരണം, 500 ൽ അധികം വീടുകൾ പൂർണമായും വെള്ളത്തിനടിയിലായി. നഗരത്തിലും പരിസര പ്രദേശങ്ങളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഈ...

ഓപ്പറേഷൻ സിന്ദൂർ, ആദ്യ മൂന്ന് പ്രതിനിധി സംഘങ്ങൾ ഇന്ന് യാത്ര തിരിക്കും

ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനുള്ള ആദ്യ മൂന്ന് പ്രതിനിധി സംഘങ്ങൾ ഇന്ന് യാത്ര തിരിക്കുന്നു. ഓപ്പറേഷൻ സിന്ദൂറിന്റെ സാഹചര്യം വിശദീകരിക്കുകയും അന്താരാഷ്ട്ര തലത്തിൽ പാക്കിസ്‌താനെ ഒറ്റപ്പെടുത്തുകയും...

ഷിരൂർ മണ്ണിടിച്ചിൽ ദുരന്തം അതിജീവിച്ചയാൾ ഇടിമിന്നലേറ്റ് മരിച്ചു

കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അതിജീവിച്ചയാൾ ഇടിമിന്നലേറ്റ് മരിച്ചു. അങ്കോള സ്വദേശിയായ തമ്മാണി അനന്ത് ഗൗഡ(65)യാണ് മരിച്ചത്. വീടിന്റെ മേൽക്കൂരയുടെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ തമ്മാണിക്ക്...

സാമ്ബത്തിക സൈബർ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവർക്ക് ഇനി നീതി ലഭിക്കുവാൻ പദ്ധതി

സാമ്ബത്തിക സൈബർ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നവർക്ക് ഇനി വേഗത്തില്‍ നീതി ലഭിക്കുവാൻ പദ്ധതി.നാഷണല്‍ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലില്‍ (NCRP) ലഭിക്കുന്ന പരാതികളും 1930 എന്ന...