ബിഎസ്‌എഫാണ് പാക് ജവാനെ പിടികൂടിയത്.ഇന്ത്യൻ ഭാഗത്തേക്ക് കടക്കാൻ ശ്രമിക്കവെയാണ് പിടികൂടിയതെന്നാണ് വിവരം. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ ആക്രമണം ഭയന്ന് നെട്ടോട്ടമോടുന്ന പാകിസ്ഥാൻ വീണ്ടും പ്രകോപനപരമായ പ്രസ്താവനയുമായി രംഗത്തിയിട്ടുണ്ട്. സിന്ധു നദിയിലെ വെള്ളം വഴിതിരിച്ചുവിടാനായി ഇന്ത്യ ഏതുതരം നിർമ്മിതിയുണ്ടാക്കിയാലും തകർക്കുമെന്ന ഭീഷണിയുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫാണ് രംഗത്തെത്തിയത്.പാകിസ്ഥാന് വെള്ളം ഉറപ്പാക്കുന്ന സിന്ധു നദീജല കരാർ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ താത്കാലികമായി മരവിപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് പാക് മന്ത്രിയുടെ പരാമർശം. പാകിസ്ഥാന്റെ ജലം വഴിതിരിച്ചു വിടുന്നത് ആക്രമണത്തിന്റെ മുഖമായി കണക്കാക്കുമെന്നാണ് ഖ്വാജയുടെ വാദം