രാജസ്ഥാനിലെ ഇന്ത്യ – പാക് അതിർത്തിയില്‍ നിന്ന് പാക് റേഞ്ചേഴ്സ് ജവാനെ പിടികൂടിയതായി റിപ്പോർട്ട്

ബിഎസ്‌എഫാണ് പാക് ജവാനെ പിടികൂടിയത്.ഇന്ത്യൻ ഭാഗത്തേക്ക് കടക്കാൻ ശ്രമിക്കവെയാണ് പിടികൂടിയതെന്നാണ് വിവരം. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ ആക്രമണം ഭയന്ന് നെട്ടോട്ടമോടുന്ന പാകിസ്ഥാൻ വീണ്ടും പ്രകോപനപരമായ പ്രസ്താവനയുമായി രംഗത്തിയിട്ടുണ്ട്. സിന്ധു നദിയിലെ വെള്ളം വഴിതിരിച്ചുവിടാനായി ഇന്ത്യ ഏതുതരം നിർമ്മിതിയുണ്ടാക്കിയാലും തകർക്കുമെന്ന ഭീഷണിയുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫാണ് രംഗത്തെത്തിയത്.പാകിസ്ഥാന് വെള്ളം ഉറപ്പാക്കുന്ന സിന്ധു നദീജല കരാർ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ താത്കാലികമായി മരവിപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് പാക് മന്ത്രിയുടെ പരാമർശം. പാകിസ്ഥാന്റെ ജലം വഴിതിരിച്ചു വിടുന്നത് ആക്രമണത്തിന്റെ മുഖമായി കണക്കാക്കുമെന്നാണ് ഖ്വാജയുടെ വാദം

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....