‘വിജയാഘോഷം’ എന്ന പേരില്‍ പാക് സൈന്യത്തിന് അഭിനന്ദനം അറിയിച്ച റാലിയില്‍ പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുടെ പ്രകോപന പരമായ പരാമർശം

ഇന്ത്യ-പാക് വെടിനിർത്തലിന് പിന്നാലെ ‘വിജയാഘോഷം’ എന്ന പേരില്‍ പാക് സൈന്യത്തിന് അഭിനന്ദനം അറിയിച്ച്‌ കറാച്ചിയില്‍ സംഘടിപ്പിച്ച റാലിയില്‍ പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുടെ പ്രകോപനപരമായ പരാമർശം. പാകിസ്താനോട് കളിച്ചാല്‍ വലിയ വില കൊടുക്കേണ്ടിവരുമെന്ന് ഇപ്പോള്‍ മനസിലായിട്ടുണ്ടാകുമെന്നും ഇങ്ങോട്ട് കളിച്ചാല്‍ നിശബ്ദരാകുമെന്ന് നിങ്ങള്‍ കരുതരുതെന്നും റാലിയില്‍ പങ്കെടുത്ത ശേഷം അഫ്രീദി പ്രദേശിക മാധ്യമങ്ങളോട് പറഞ്ഞു.

അവർ ഞങ്ങളുടെ കുഞ്ഞുങ്ങളെ രക്തസാക്ഷികളാക്കി. ആരാധനാലയങ്ങളെയും സാധാരണക്കാർ താമസിക്കുന്ന പ്രദേശങ്ങളേയും ലക്ഷ്യമിട്ട് ആക്രമണം നടത്തി. ഞങ്ങള്‍ സമാധാനം ആഗ്രഹിക്കുന്ന ജനമാണ്. ഇങ്ങോട്ട് ആക്രമിച്ചാല്‍ വെറുതെ ഇരിക്കില്ല, പാകിസ്താന്റെ പ്രതിരോധം തകർക്കാൻ കഴിയില്ല’- അഫ്രീദി പറഞ്ഞു. അവർ ഞങ്ങളുടെ കുഞ്ഞുങ്ങളെ രക്തസാക്ഷികളാക്കി. ആരാധനാലയങ്ങളെയും സാധാരണക്കാർ താമസിക്കുന്ന പ്രദേശങ്ങളേയും ലക്ഷ്യമിട്ട് ആക്രമണം നടത്തി. ഞങ്ങള്‍ സമാധാനം ആഗ്രഹിക്കുന്ന ജനമാണ്. ഇങ്ങോട്ട് ആക്രമിച്ചാല്‍ വെറുതെ ഇരിക്കില്ല, പാകിസ്താന്റെ പ്രതിരോധം തകർക്കാൻ കഴിയില്ല’- അഫ്രീദി പറഞ്ഞു.

പുല്‍വാമയില്‍ സംഭവിച്ചതുപോലെ, യാതൊരു തെളിവും കൂടാതെ പഹല്‍ഗാമിലെ ഭീകരാക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാനാണെന്ന് ഇന്ത്യ ആരോപണം ഉന്നയിക്കുകയാണെന്നും അഫ്രീദി വിമർശിച്ചു. ഇന്ത്യയുടെ ആരോപണം 50 ശതമാനം ബോളിവുഡും 50 ശതമാനം കാർട്ടൂണ്‍ നെറ്റ്‌വർക്കും ചേർന്നതാണെന്നും അഫ്രീദി പരിഹസിച്ചു.ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തിയത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും ക്രിക്കറ്റ് ടീമിനെ പോലും പാകിസ്താനിലേക്ക് അയക്കാതെ വെറുപ്പ് സൃഷ്ടിക്കുകയാണെന്നും അഫ്രീദി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

spot_img

Related articles

റഷ്യൻ കയറ്റുമതിയുമായി ബന്ധപ്പെട്ട വിവിധ ഉപരോധങ്ങളിലും ഇറക്കുമതി തീരുവകളിലും ഇളവ് പ്രഖ്യാപിച്ച് ട്രംപ്

റഷ്യൻ കയറ്റുമതിയുമായി ബന്ധപ്പെട്ട വിവിധ ഉപരോധങ്ങളിലും ഇറക്കുമതി തീരുവകളിലും ഇളവ് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.മുൻ മാസം ഒപ്പുവെച്ച ബിൽ പ്രകാരം പ്രാബല്യത്തിൽ...

സൗദിയിലെ ദഹ്റാന്‍ അരാംകോ കെട്ടിടത്തിന് നേരെ ഹൂതി ആക്രമണം

സൗദിയിലെ ദഹ്റാന്‍ അരാംകോ കെട്ടിടത്തിന് നേരെ ഹൂതി ആക്രമണം .റിയാദിനെയും തെക്കന്‍ മേഖലയെയും ലക്ഷ്യമിട്ടെത്തിയ 6 ഡ്രോണുകള്‍ സൗദി തകര്‍ത്തു.റിയാദില്‍ മിസൈലുകളുടെ അവശിഷ്ടങ്ങള്‍ വീണ്...

മാര്‍പാപ്പയ്ക്ക് ശ്വാസകോശ കാന്‍സര്‍ സ്ഥിരീകരിച്ചതായി വത്തിക്കാന്‍ മെഡിക്കല്‍ ബുള്ളറ്റിന്‍

ശ്വാസകോശത്തില്‍ നടത്തിയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശ കാന്‍സര്‍ (ലങ് അഡിനോകാര്‍സിനോമ) സ്ഥിരീകരിച്ചതായി വത്തിക്കാന്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ അറിയിച്ചു.71 കാരനായ മാര്‍പാപ്പയുടെ...

യുദ്ധം ശക്തമാകുന്നു; അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ

യുദ്ധം ശക്തമാകുന്നു; അമേരിക്കയുടെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്ത് ഇറാൻ.ഹോർമുസ് കടലിടുക്കിൽ വെച്ച് അമേരിക്കൻ സൈന്യത്തിന്റെ ആധുനിക ആളില്ലാ അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാനിയൻ നാവികസേന അവകാശപ്പെട്ടു....