പാതിവില തട്ടിപ്പ് കേസ്, മുഖ്യപ്രതി കെ എൻ ആനന്ദ്കുമാർ നൽകിയ ഹർജി ഇന്ന് ഹൈക്കോടതിയിൽ

പാതിവില തട്ടിപ്പ് കേസിൽ മുഖ്യപ്രതി കെ എൻ ആനന്ദ്കുമാർ നൽകിയ ഹർജി ഇന്ന് ഹൈക്കോടതിയിൽ. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും ഒരുമിച്ച് പരിഗണിക്കണമെന്നും ആവശ്യം.ജസ്റ്റിസ് സി പി മുഹമ്മദ് നിയാസിന്റെ അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.പാതിവില തട്ടിപ്പിൽ സംസ്ഥാനത്തുടനീളം 750ലധികം കേസുകൾ ഇതുവരെ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല. എല്ലാ കേസുകളും സമാന സ്വഭാവത്തിലുള്ളതാണ്. ക്രിമിനൽ നിയമത്തിലെ സമാന വകുപ്പുകളാണ് എല്ലാ കേസിലും ചുമത്തിയതെന്നുമാണ് കെ എൻ അനന്ദ് കുമാറിന്റെ ഹർജിയുടെ ഉള്ളടക്കം. താൻ ഹൃദ്രോഗത്തിന് ചികിത്സയിലിരിക്കുന്ന രോഗിയാണെന്ന് ആനന്ദകുമാർ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.

Leave a Reply

spot_img

Related articles

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...

പ്ലസ് വണ്‍ പ്രവേശനം; അലോട്ട്മെന്റ് പടികള്‍ക്ക് ഇന്ന് തുടക്കം

ഒന്നാംവർഷ ഹയർ സെക്കൻഡറി വൊക്കേഷണല്‍ ഹയർ സെക്കൻഡറി പ്രവേശനത്തിൻ്റെ ഭാഗമായുള്ള അലോട്ട്ന്റ്മെന്റ് നടപടികള്‍ക്ക് ഇന്ന് തുടക്കം.ട്രയല്‍ അലോട്ട്മെൻറ് ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക...