പ്ലസ് വണ്‍ പ്രവേശന നടപടികള്‍ക്ക് ഇന്നു തുടക്കം

സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശന നടപടികള്‍ക്ക് ഇന്നു തുടക്കം.ഏകജാലക സംവിധാനത്തിലുള്ള ഹയര്‍ സെക്കണ്ടറി വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയാണ് പ്രവേശനത്തിന് അപേക്ഷിക്കേണ്ടത്. വൈകിട്ട് നാലു മണി മുതല്‍ അപേക്ഷ സമര്‍പ്പിക്കാനാകും. ഈ മാസം 21 വരെയാണ് അപേക്ഷ നല്‍കാനാകുക.ഒരു റവന്യൂ ജില്ലയിലെ സ്‌കൂളുകള്‍ക്കെല്ലാമായി ഒരൊറ്റ അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും.സ്വന്തമായി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്കായി സ്‌കൂളുകളില്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. വിഎച്ച്‌എസ്‌ഇ പ്രവേശനത്തിനുള്ള അപേക്ഷകളും ഇന്ന് മുതല്‍ സമര്‍പ്പിക്കാം. പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ട്രയല്‍ അലോട്ട്‌മെന്റ് മേയ് 24നും ഒന്നാം അലോട്ട്‌മെന്റ് ജൂണ്‍ രണ്ടിനും പ്രസിദ്ധീകരിക്കും.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം: സൗരോർജ്ജവും ബാറ്ററി സ്റ്റോറേജും വിപുലമാക്കാൻ സർക്കാർ

സംസ്ഥാനത്ത് വൈദ്യുതി ലഭ്യത കുറയുകയും ആവശ്യകത വൻതോതിൽ വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കാൻ സൗരോർജ്ജോത്പാദനവും ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റവും വ്യാപകമാക്കാൻ ഒരുങ്ങുകയണ്...

ജിഎസ്ടി വകുപ്പിന് കരുത്തേകാൻ 64 പുതിയ വാഹനങ്ങൾ; മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ചരക്ക് സേവന നികുതി (ജിഎസ്ടി) വകുപ്പിന്റെ പ്രവർത്തനം വിപുലീകരിക്കുന്നതിന് 64 പുതിയ ഔദ്യോഗിക വാഹനങ്ങൾ...

”കൂടെ”പദ്ധതിയുടെ ഉദ്ഘാടനം അഗളി ഭൂതിവഴി ഊരിൽ മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു

പാതിവഴിയിൽ പഠനം ഉപേക്ഷിച്ച കുട്ടികളെ തിരികെ സ്കൂളിലെത്തിക്കാൻ അട്ടപ്പാടിയിൽ വിദ്യാഭ്യാസ മന്ത്രി തന്നെ നേരിട്ടെത്തി.പുതിയ പഠനോപകരണങ്ങൾ അടങ്ങിയ ബാഗും മധുരവും സമ്മാനിച്ചു കഴിഞ്ഞപ്പോൾ അവർ...

എക്സാലോജിക്ക് കേസ്: യു ഡി എഫും, എൽ ഡി എഫും ഒത്തു കളിക്കുന്നു; കെ സുരേന്ദ്രൻ

പിണറായി വിജയനും കുടുംബാംഗങ്ങളും ആരോപണ വിധേയരായ എക്സാലോജിക്ക് അഴിമതി കേസിൽ യു ഡി എഫും, എൽ ഡി എഫും ഒത്തുbകളിക്കുകയാണെന്ന് ബി ജെ പി...