മുൻ പ്രതിരോധ സെക്രട്ടറി അജയ് കുമാറിനെ യു.പി.എസ്‌.സി ചെയർമാനായി നിയമിച്ചു

മുൻ പ്രതിരോധ സെക്രട്ടറി അജയ് കുമാറിനെ യൂണിയൻ പബ്ലിക് സർവീസ് കമീഷൻ (യു.പി.എസ്‌.സി) ചെയർമാനായി നിയമിച്ചു.കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമാണ് നിയമനം.പ്രീതി സുദന്റെ കാലാവധി ഏപ്രില്‍ 29 ന് പൂർത്തിയായതിനെത്തുടർന്ന് യു.പി.എസ്‌.സി ചെയർമാൻ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. പ്രസിഡന്റ് ദ്രൗപതി മുർമു കുമാറിന്റെ നിയമനം അംഗീകരിച്ചു.

1985 ബാച്ചിലെ കേരള കേഡറിലെ വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനായ കുമാർ, 2019 ആഗസ്റ്റ് 23 മുതല്‍ 2022 ഒക്ടോബർ 31 വരെ പ്രതിരോധ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, അഗ്നിവീർ പദ്ധതി, ആത്മനിർഭർ ഭാരത് സംരംഭങ്ങള്‍, ഓർഡനൻസ് ഫാക്ടറികളുടെ കോർപ്പറേറ്റ്വല്‍ക്കരണം തുടങ്ങിയ പരിഷ്കാരങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി.
ഇലക്‌ട്രോണിക്സ്, ഐ.ടി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെന്ന നിലയില്‍, യു.പി.ഐ, ആധാർ, മൈഗവ്, ഗവണ്‍മെന്റ് ഇ-മാർക്കറ്റ്പ്ലെയ്സ് തുടങ്ങിയ ഡിജിറ്റല്‍ ഇന്ത്യ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. 2012 ലെ ദേശീയ ഇലക്‌ട്രോണിക്സ് നയത്തിനും അദ്ദേഹം രൂപം നല്‍കി.

ബി.ജെ.പി, കോണ്‍ഗ്രസ്, ഇടതുപക്ഷം എന്നിവരുടെ നേതൃത്വത്തിലുള്ള സർക്കാറുകളില്‍ അജയ് കുമാർ പ്രവർത്തിച്ചു. കെല്‍ട്രോണിന്റെ പ്രിൻസിപ്പല്‍ സെക്രട്ടറി, എം.ഡി എന്നീ നിലകളില്‍ ഉള്‍പ്പെടെ കേന്ദ്ര സർക്കാറിലും കേരള സർക്കാറിലും നിർണായക സ്ഥാനങ്ങള്‍ വഹിച്ചു. ഐ.എ.എസ്, ഇന്ത്യൻ ഫോറിൻ സർവീസ് (ഐ.എഫ്.എസ്), ഇന്ത്യൻ പൊലീസ് സർവീസ് (ഐ.പി.എസ്) എന്നിവയിലേക്കുള്ള ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നതിനായി സിവില്‍ സർവീസ് പരീക്ഷകള്‍ നടത്തുന്ന യു.പി.എസ്‌.സി ചെയർമാന്റെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്.

Leave a Reply

spot_img

Related articles

ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ

ഡൽഹിയിൽ വീടിനുപുറത്ത് ബഹളുണ്ടാക്കിയത് ചോദ്യം ചെയ്ത മണിപ്പൂർ സ്വദേശിയായ സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ.ന്യൂഡൽഹിയിലെ കിലോകാരി ഗ്രാമത്തിൽ വീടിനുപുറത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത...

ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക്; വേദി ഗുജറാത്തിലെ സ്റ്റാച്യൂ ഓഫ് യൂണിറ്റി

72 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു. ഗുജറാത്തിലെ കേവാഡിയയിലുള്ള (ഏകതാ നഗർ) 'സ്റ്റാച്യൂ ഓഫ് യൂണിറ്റി'യാണ്...

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് സിജെപി നേതാക്കളുടെ പ്രതിഷേധ മാർച്ച്‌

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ ക്രൂരമായി മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷനിലേക്ക് സിജെപി നേതാക്കളുടെ...

ബഹിരാകാശത്ത് വീണ്ടും ഇന്ത്യയുടെ കുതിപ്പ്;  അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ചു

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് ജിഎസ്‌എല്‍വി എഫ് -17 വിക്ഷേപിച്ചു.ദൗത്യം വിജയിച്ചതോടെ വലിയൊരു തിരിച്ചുവരവാണ് ഐഎസ്‌ആർഒ നടത്തിയത്. നീണ്ട എട്ട്...