കോഴിക്കോട് തീപിടുത്തം; ഫയർ ഫോഴ്സ്, പോലീസ്, ഫോറൻസിക്, ഇലക്ടിക്കൽ കമ്മീഷ്ണറേറ്റ് തുടങ്ങിയവർ പരിശോധന നടത്തി

കോഴിക്കോട് പുതിയ സ്റ്റാൻഡിലെ തീപിടുത്തത്തിൽ ഫയർ ഫോഴ്സ്, പോലീസ്, ഫോറൻസിക്, ഇലക്ടിക്കൽ കമ്മീഷ്ണറേറ്റ് തുടങ്ങിയവർ പരിശോധന നടത്തി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മറ്റ് ദുരൂഹതകളില്ലെന്ന് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകി. അതേസമയം കത്തിയ വസ്ത്രവ്യാപാര സ്ഥാപനത്തിൻ്റെ ഉടമകൾ തമ്മിൽ ചില തർക്കങ്ങൾ നിലനിന്നിരുന്നു. ഇതും അന്വേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.അതേസമയം കെട്ടിടത്തിലെ അനധികൃത നിർമ്മാണമാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചതെന്ന പരാതി അന്വേഷിക്കുമെന്ന് മേയർ ബീനാ ഫിലിപ്പ് പറഞ്ഞു. കെട്ടിട നിർമ്മാണത്തിലെ പിഴവ് തന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും മേയർ പറഞ്ഞു.

കോഴിക്കോട് പുതിയ സ്റ്റാൻഡിലെ തീപിടുത്തമുണ്ടായ കാലിക്കറ്റ് ടെക്സ്റ്റയിൽസിന് എൻഒസി ഇല്ലെന്ന് ജില്ലാ ഫയർ പറഞ്ഞു. തകര ഷീറ്റുകൾ കൊണ്ട് അടച്ചതാണ് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കിയത്. ഇടനാഴികളിൽ സാധനങ്ങൾ നിറച്ചിരുന്നു. അഗ്നിരക്ഷാ വിഭാഗത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും തീപിടുത്തത്തിന്റെ കാരണം ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂവെന്നും ജില്ലാ ഫയർ ഓഫീസർ പറഞ്ഞു. പരിശോധന റിപ്പോർട്ട് ജില്ലാ കലക്ടർക്ക് ഇന്ന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തീപിടുത്തത്തിൽ ഫയർ ഫോഴ്സ്, പോലീസ്, ഫോറൻസിക്, ഇലക്ടിക്കൽ കമ്മീഷ്ണറേറ്റ് തുടങ്ങിയവർ പരിശോധന നടത്തി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മറ്റ് ദുരൂഹതകളില്ലെന്ന് പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകി.

Leave a Reply

spot_img

Related articles

ജിജോ ജോണ്‍ പുത്തേഴത്തിനെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കി രമേശ് ചെന്നിത്തല

അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കര്‍ശന നടപടി കൈക്കൊള്ളാന്‍ സൈബര്‍ വിഭാഗം ഐ ജിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം...

മലപ്പുറത്ത് വിദ്യാര്‍ഥിനികളുടെ ചിത്രം മോര്‍ഫ് ചെയ്ത കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

മലപ്പുറത്ത് വിദ്യാര്‍ഥിനികളുടെ ചിത്രം മോര്‍ഫ് ചെയ്ത കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു.തിരുവനന്തപുരം തിരുമല ഓടംകുഴി സ്വദേശി സുബിന്‍ ബാബുവാണ് മലപ്പുറത്തെ ലോഡ്ജിൽ കൈഞരമ്പ് മുറിച്ച്...

സംസ്ഥാനത്ത് പവർകട്ട് സമയം ഏകീകരിക്കാൻ തീരുമാനം

സംസ്ഥാനത്ത് പവർകട്ട് സമയം ഏകീകരിക്കാൻ തീരുമാനം.ഒരാഴ്ച ഒരേസമയം പവർകട്ട് ഏർപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പവർകട്ടിന് ഒന്നരമണിക്കൂർ മുമ്പ് ഉപഭോക്താക്കളെ അറിയിക്കുന്ന സംവിധാനം ഇന്നുമുതൽ പ്രാബല്യത്തിൽ...

ലൈഫ് പദ്ധതി സാമ്പത്തിക തട്ടിപ്പിൽ അറസ്റ്റിലായ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ എം.ആർ. റാണി ലക്ഷ്മിക്കെതിരെ വീണ്ടും കേസ്

ലൈഫ് പദ്ധതി സാമ്പത്തിക തട്ടിപ്പിൽ അറസ്റ്റിലായ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ എം.ആർ. റാണി ലക്ഷ്മിക്കെതിരെ വീണ്ടും കേസ്.പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്തിൽ 20,64,946 രൂപയുടെ സാമ്പത്തിക...