വൈഭവിന് 19 പന്തില്‍ ഫിഫ്റ്റി, സിംബാബ്‌വെയെ തകര്‍ത്ത് ഇന്ത്യ; നായകനായി ശ്രേയസിന് ആദ്യ ജയം

തുടര്‍ച്ചയായി ആറ് തോല്‍വികള്‍ക്കൊടുവില്‍ ലോക ചാമ്പ്യന്‍മാര്‍ക്ക് ആശ്വാസ ജയം. സിംബാബ്‌വെയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്.ഓപ്പണറായ കൗമാര താരം വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് അര്‍ദ്ധ സെഞ്ച്വറിയാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. സിംബാബ്‌വെ ഉയര്‍ത്തിയ 126 റണ്‍സ് ലക്ഷ്യം 13.2 ഓവറില്‍ 3 വിക്കറ്റുകള്‍ മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. നായകനായി തന്റെ ഏഴാം മത്സരത്തിലാണ് ശ്രേയസ് അയ്യര്‍ക്ക് ആദ്യ ജയം സ്വന്തമാകുന്നത്.

ഓപ്പണര്‍ അഭിഷേക് ശര്‍മ്മ 1(8)യുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. എന്നാല്‍ മറുവശത്ത് വൈഭവ് സൂര്യവംശി കത്തിക്കയറി. 19 പന്തുകളില്‍ നിന്ന് നാല് വീതം ഫോറും സിക്‌സും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. 50 റണ്‍സെടുത്ത താരം റിച്ചാര്‍ഡ് ഗരാവയുടെ പന്തില്‍ ബെന്‍ കറന് ക്യാച്ച്‌ സമ്മാനിച്ചാണ് പുറത്തായത്. വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ 35(24) റണ്‍സെടുത്ത് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 28 (24), തിലക് വര്‍മ്മ 6(5) എന്നിവര്‍ പുറത്താകാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് മാത്രമാണ് നേടിയത്. സിംബാബ്വെ നിരയില്‍ വെറും നാല് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 34 പന്തില്‍ 39 റണ്‍സ് നേടിയ വെസ്ലി മാധേവെരെ ആണ് ടോപ് സ്‌കോറര്‍. വിക്കറ്റ് കീപ്പര്‍ തടിവനാഷെ മറുമാനി 27*(20) റണ്‍സെടുത്ത് പുറത്താകാതെ നിന്നു. റയാന്‍ ബേള്‍ 26(35), ഓപ്പണര്‍ ബെന്‍ കറന്‍ 10(8) എന്നിവര്‍ മാത്രമാണ് പിന്നീട് രണ്ടക്കം കടന്ന ബാറ്റര്‍മാര്‍. ഓപ്പണര്‍ ബ്രയാന്‍ ബെന്നറ്റ് 0(1), ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ 4(7) എന്നിവര്‍ നിരാശപ്പെടുത്തി.

ഇന്ത്യക്ക് വേണ്ടി പ്രിന്‍സ് യാദവ്, മായങ്ക യാദവ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. നാലോവര്‍ വീതം എറിഞ്ഞപ്പോള്‍ മായങ്ക് 18 റണ്‍സും പ്രിന്‍സ് 19 റണ്‍സും മാത്രമാണ് വഴങ്ങിയത്. ലെഗ് സ്പിന്നര്‍ രവി ബ്ഷ്ണോയി, ഓള്‍റൗണ്ടര്‍ ശിവം ദൂബെ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Leave a Reply

spot_img

Related articles

ആദ്യ ഹോം മാച്ചിൽ മുംബൈ സിറ്റി എഫ്‌സിക്കെതിരേ ബ്ലാസ്റ്റേഴ്‌സിന് സമനില

ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്‌എല്‍) ഫുട്ബോള്‍ 2026-27 സീസണിലെ ആദ്യ ഹോം മത്സരത്തിൽ മഞ്ഞപ്പടയുടെ വിജയക്കുതിപ്പ് കാണാനെത്തിയ ആരാധകർക്കു നിരാശ.കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ...

ലയണൽ മെസ്സി അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിടവാങ്ങി

അര്‍ജന്റീനയുടെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനും ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നല്‍കിയ താരവുമായി മെസ്സി തന്റെ കരിയറിന് വിരാമമിട്ടു.ബ്യൂണസ് അയേഴ്‌സിലെ എസ്റ്റാഡിയോ മാസ് മോനുമെന്റല്‍ സ്റ്റേഡിയത്തില്‍...

ഹർമൻപ്രീത് കൗർ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായ ഹർമൻപ്രീത് കൗർ എല്ലാ ഫോർമാറ്റുകളിലെയും ക്യാപ്റ്റൻ സ്ഥാനം ഔദ്യോഗികമായി ഒഴിഞ്ഞു. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം...

മെസിയുടെ അന്താരാഷ്ട്ര ഫുട്ബോളിലെ അവസാന പോരാട്ടത്തിന് കളമൊരുങ്ങി

ഇതിഹാസ നായകൻ ലയണല്‍ മെസിയുടെ അന്താരാഷ്ട്ര ഫുട്ബോളിലെ അവസാന പോരാട്ടത്തിന് കളമൊരുങ്ങി .നാളെ ഇന്ത്യൻ സമയം പുലർച്ചെ 4.30 മുതലുള്ള പോരാട്ടത്തില്‍ അർജൻ്റീനയുടെ വിശ്വ...