കാബോ വെർഡെ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുന്നു; മത്സരം സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിൽ

കഴിഞ്ഞ ഫുട്ബോൾ ലോകകപ്പിലെ ഫേവറിറ്റുകളായിരുന്ന കാബോ വെർഡെ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുമെന്ന് സൂചന. സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിലായിരിക്കും ഇന്ത്യ-കാബോ വെർഡെ മത്സരം നടക്കുകയെന്നാണ് വിവരം. മത്സരത്തിന്റെ തീയതി, വേദി എന്നിവ സംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിലാണ്. ബ്രസീലിനെതിരെ രാജ്യാന്തര സൗഹൃദ മത്സരം കളിക്കാനായി ആസിയാൻ കപ്പിൽ നിന്ന് ഔദ്യോഗികമായി പിന്മാറിയതോടെ, ഏഷ്യൻ രാജ്യങ്ങളിലെ മികച്ച ടീമുകൾക്കെതിരെ ഫിഫ അംഗീകൃത ടൂർണമെന്റിൽ കളിക്കാനുള്ള അവസരം ഇന്ത്യക്ക് നഷ്ടമായിരുന്നു. പിൻകാലെ കൂടുതൽ സൗഹൃദ മത്സരങ്ങളിലൂടെ ടീമിന് രാജ്യാന്തര മത്സരപരിചയം ലഭ്യമാക്കാനുള്ള അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ശ്രമങ്ങളുടെ ഭാഗമായാണ് കാബോ വെർഡെ മത്സരമെന്നാണ് സൂചന. തങ്ങളുടെ ആദ്യ ലോകകപ്പ് ടൂർണമെന്റിൽ തന്നെ തോൽവിയറിയാതെ റൗണ്ട് ഓഫ് 32-ൽ പ്രവേശിച്ച് ഈ കൊച്ചു രാജ്യം ലോകത്തെ ഞെട്ടിച്ചിരുന്നു. സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ചതിനൊപ്പം ഉറുഗ്വായെയും സൗദി അറേബ്യയെയും സമനിലയിൽ പിടിച്ചു. ഗോൾ വലയ്ക്കു മുന്നിൽ കാബോ വെർഡെയുടെ രക്ഷകനായ വോസിംഗ അടക്കം ഇന്ത്യയിലെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Leave a Reply

spot_img

Related articles

ലയണൽ മെസ്സി അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിടവാങ്ങി

അര്‍ജന്റീനയുടെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനും ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നല്‍കിയ താരവുമായി മെസ്സി തന്റെ കരിയറിന് വിരാമമിട്ടു.ബ്യൂണസ് അയേഴ്‌സിലെ എസ്റ്റാഡിയോ മാസ് മോനുമെന്റല്‍ സ്റ്റേഡിയത്തില്‍...

ഹർമൻപ്രീത് കൗർ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായ ഹർമൻപ്രീത് കൗർ എല്ലാ ഫോർമാറ്റുകളിലെയും ക്യാപ്റ്റൻ സ്ഥാനം ഔദ്യോഗികമായി ഒഴിഞ്ഞു. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം...

മെസിയുടെ അന്താരാഷ്ട്ര ഫുട്ബോളിലെ അവസാന പോരാട്ടത്തിന് കളമൊരുങ്ങി

ഇതിഹാസ നായകൻ ലയണല്‍ മെസിയുടെ അന്താരാഷ്ട്ര ഫുട്ബോളിലെ അവസാന പോരാട്ടത്തിന് കളമൊരുങ്ങി .നാളെ ഇന്ത്യൻ സമയം പുലർച്ചെ 4.30 മുതലുള്ള പോരാട്ടത്തില്‍ അർജൻ്റീനയുടെ വിശ്വ...

ഫസ്‌റ്റ് ക്ലാസ്‌ ക്രിക്കറ്റില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച്‌ യുസ്‌വേന്ദ്ര ചാഹാല്‍

ഫസ്‌റ്റ് ക്ലാസ്‌ ക്രിക്കറ്റില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച്‌ ഇന്ത്യയുടെ ലെഗ്‌ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹാല്‍.ഇന്ത്യക്കായി ഒരു ടെസ്‌റ്റ് പോലും കളിക്കാത്ത ചാഹാല്‍ നോര്‍ത്താംപ്‌ടണ്‍ഷയറിന്‌ വേണ്ടിയാണ്‌ അവസാനം...