തർക്കം പരിഹരിക്കാൻ ഓർത്തഡോക്‌സ് സഭ സഹകരിക്കണമെന്ന് യാക്കോബായ സഭ. മലങ്കരസഭാ തർക്കം ശാശ്വതമായി പരിഹരിക്കാൻ ഓറിയന്റൽ ഓർത്തഡോക്സ് സഭാ തലവൻമാരുടെ നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങളോട് ഓർത്തഡോക്സ് വിഭാഗം സഹകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായി യാക്കോബായ സഭ.ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ സാന്നിധ്യത്തിൽ സഭാതർക്കം പരിഹരിക്കാനുള്ള ചർച്ചകൾക്ക് ഇന്ത്യയിൽ നിന്നു 2 കാതോലിക്കാമാരെയും കയ്റോയിലേക്കു കോപ്റ്റിക് ഓർത്തഡോക്സ‌് സഭാ തലവൻ പോപ്പ് തേവോദോറോസ് രണ്ടാമൻ, അർമീനിയൻ ഓർത്തഡോക്‌സ് സഭാ തലവൻ ആരാം ഒന്നാമൻ കാതോലിക്കാ എന്നിവർ ക്ഷണിച്ചിട്ടുണ്ട്. അന്ത്യോക്യ സിംഹാസനത്തെ ആദരിച്ചും ഇന്ത്യയിലെ സഭയുടെ സ്വത്വവും സംരക്ഷിച്ചും സമാധാനവും ഐക്യവും സാധ്യമാക്കാൻ കഴിയുമോ എന്നു ചർച്ച ചെയ്യുമെന്നു മീഡിയ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് തെയോഫിലോസ് പറഞ്ഞു.