തർക്കം പരിഹരിക്കാൻ ഓർത്തഡോക്‌സ്‌ സഭ സഹകരിക്കണം; യാക്കോബായ സഭ

തർക്കം പരിഹരിക്കാൻ ഓർത്തഡോക്‌സ്‌ സഭ സഹകരിക്കണമെന്ന് യാക്കോബായ സഭ. മലങ്കരസഭാ തർക്കം ശാശ്വതമായി പരിഹരിക്കാൻ ഓറിയന്റൽ ഓർത്തഡോക്സ് സഭാ തലവൻമാരുടെ നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങളോട് ഓർത്തഡോക്സ് വിഭാഗം സഹകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായി യാക്കോബായ സഭ.ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ സാന്നിധ്യത്തിൽ സഭാതർക്കം പരിഹരിക്കാനുള്ള ചർച്ചകൾക്ക് ഇന്ത്യയിൽ നിന്നു 2 കാതോലിക്കാമാരെയും കയ്റോയിലേക്കു കോപ്റ്റിക് ഓർത്തഡോക്സ‌് സഭാ തലവൻ പോപ്പ് തേവോദോറോസ് രണ്ടാമൻ, അർമീനിയൻ ഓർത്തഡോക്‌സ് സഭാ തലവൻ ആരാം ഒന്നാമൻ കാതോലിക്കാ എന്നിവർ ക്ഷണിച്ചിട്ടുണ്ട്. അന്ത്യോക്യ സിംഹാസനത്തെ ആദരിച്ചും ഇന്ത്യയിലെ സഭയുടെ സ്വത്വവും സംരക്ഷിച്ചും സമാധാനവും ഐക്യവും സാധ്യമാക്കാൻ കഴിയുമോ എന്നു ചർച്ച ചെയ്യുമെന്നു മീഡിയ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് തെയോഫിലോസ് പറഞ്ഞു.

Leave a Reply

spot_img

Related articles

ജിജോ ജോണ്‍ പുത്തേഴത്തിനെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കി രമേശ് ചെന്നിത്തല

അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ജിജോ ജോണ്‍ പുത്തേഴത്തിനെതിരായ സൈബര്‍ ആക്രമണത്തിനെതിരെ കര്‍ശന നടപടി കൈക്കൊള്ളാന്‍ സൈബര്‍ വിഭാഗം ഐ ജിക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം...

മലപ്പുറത്ത് വിദ്യാര്‍ഥിനികളുടെ ചിത്രം മോര്‍ഫ് ചെയ്ത കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

മലപ്പുറത്ത് വിദ്യാര്‍ഥിനികളുടെ ചിത്രം മോര്‍ഫ് ചെയ്ത കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു.തിരുവനന്തപുരം തിരുമല ഓടംകുഴി സ്വദേശി സുബിന്‍ ബാബുവാണ് മലപ്പുറത്തെ ലോഡ്ജിൽ കൈഞരമ്പ് മുറിച്ച്...

സംസ്ഥാനത്ത് പവർകട്ട് സമയം ഏകീകരിക്കാൻ തീരുമാനം

സംസ്ഥാനത്ത് പവർകട്ട് സമയം ഏകീകരിക്കാൻ തീരുമാനം.ഒരാഴ്ച ഒരേസമയം പവർകട്ട് ഏർപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പവർകട്ടിന് ഒന്നരമണിക്കൂർ മുമ്പ് ഉപഭോക്താക്കളെ അറിയിക്കുന്ന സംവിധാനം ഇന്നുമുതൽ പ്രാബല്യത്തിൽ...

ലൈഫ് പദ്ധതി സാമ്പത്തിക തട്ടിപ്പിൽ അറസ്റ്റിലായ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ എം.ആർ. റാണി ലക്ഷ്മിക്കെതിരെ വീണ്ടും കേസ്

ലൈഫ് പദ്ധതി സാമ്പത്തിക തട്ടിപ്പിൽ അറസ്റ്റിലായ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ എം.ആർ. റാണി ലക്ഷ്മിക്കെതിരെ വീണ്ടും കേസ്.പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്തിൽ 20,64,946 രൂപയുടെ സാമ്പത്തിക...