വഖഫ് ട്രൈബ്യൂണൽ: പുതിയ ചെയർപഴ്‌സൻ നാളെ ചുമതലയേൽക്കും

വഖഫ് ട്രൈബ്യൂണൽ ചെയർമാൻ രാജൻ തട്ടിൽ സ്‌ഥലം മാറിപ്പോയ ഒഴിവിൽ പുതിയ ജഡ്‌ജി ടി.കെ.മിനിമോൾ നാളെ ചുമതലയേൽക്കും. വിവാദമായ മുനമ്പം കേസ് അടക്കമുള്ള കേസുകളിൽ ആദ്യം മുതൽ വാദം കേൾക്കേണ്ടി വരും.മുനമ്പത്തെ വിവാദ ഭൂമി വഖഫ് ഭൂമിയല്ലെന്നു ചൂണ്ടിക്കാട്ടി ഫാറൂഖ് കോളജ് സമർപ്പിച്ച 2 ഹർജികളിൽ ട്രൈബ്യൂണൽ മുൻപാകെ വാദം തുടരുകയായിരുന്നു. കേസിൽ വാദം കേൾക്കുന്നതിനിടെയാണ് ഈ മാസം 24 വരെ വിധി പറയുന്നത് തടഞ്ഞ് ഹൈക്കോടതി ഉത്തരവുണ്ടായത്. ഇതോടെ വാദം കേൾക്കുന്നത് രാജൻ തട്ടിൽ മാറ്റിവച്ചു. കഴിഞ്ഞ ദിവസം അദ്ദേഹം സ്‌ഥലം മാറിപ്പോവുകയും ചെയ്തു.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് പവർകട്ട് സമയം ഏകീകരിക്കാൻ തീരുമാനം

സംസ്ഥാനത്ത് പവർകട്ട് സമയം ഏകീകരിക്കാൻ തീരുമാനം.ഒരാഴ്ച ഒരേസമയം പവർകട്ട് ഏർപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പവർകട്ടിന് ഒന്നരമണിക്കൂർ മുമ്പ് ഉപഭോക്താക്കളെ അറിയിക്കുന്ന സംവിധാനം ഇന്നുമുതൽ പ്രാബല്യത്തിൽ...

ലൈഫ് പദ്ധതി സാമ്പത്തിക തട്ടിപ്പിൽ അറസ്റ്റിലായ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ എം.ആർ. റാണി ലക്ഷ്മിക്കെതിരെ വീണ്ടും കേസ്

ലൈഫ് പദ്ധതി സാമ്പത്തിക തട്ടിപ്പിൽ അറസ്റ്റിലായ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ എം.ആർ. റാണി ലക്ഷ്മിക്കെതിരെ വീണ്ടും കേസ്.പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്തിൽ 20,64,946 രൂപയുടെ സാമ്പത്തിക...

പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

ആലുവ പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.ആലുവ യു.സി. കോളേജ് വല്യപ്പൻപടി വയലക്കാട് കാട്ടിലപ്പറമ്പിൽ ഉമ്മറിൻ്റെ മകൻ നിസാർ (36) ആണ് മരിച്ചത്.ഇന്ന് രാവിലെ ശിവക്ഷേത്രത്തോട്...

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടാൽ പരിഹരിക്കാവുന്ന പ്രശ്നമല്ലെന്ന് മന്ത്രി സണ്ണി ജോസഫ്

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടാൽ പരിഹരിക്കാവുന്ന പ്രശ്നമല്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്.അമാനുഷികമായി പ്രശ്നം പരിഹരിക്കാനാവില്ല. മുൻപുള്ള സർക്കാരിന്റെ വീഴ്ചയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.ഇലക്ട്രിസിറ്റി ബോർഡ്‌...