കേരളത്തിലെ ദേശീയപാത നിർമാണം: വീഴ്ച അന്വേഷിക്കാൻ കേന്ദ്രം മൂന്നം​ഗ സംഘത്തെ അയച്ചു

കേരളത്തിൽ ദേശീയ പാതയിലെ നിർമ്മാണ വീഴ്ച അന്വേഷിക്കാൻ മൂന്നംഗ സംഘത്തെ അയച്ച് കേന്ദ്രം. ഐഐടി പ്രൊഫസർ കെ ആർ റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നം​ഗ സമിതി അന്വേഷിക്കും. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടിയെന്ന് കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി അറിയിച്ചു. കരാറുകാർക്കെതിരെ കടുത്ത നടപടി ആലോചിക്കുമെന്നും നിതിൻ ​ഗഡ്കരി വ്യക്തമാക്കി. കേരളത്തിലെ ഈ വിഷയം ഗൗരവത്തോടെ കാണാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം. കഴിഞ്ഞ ദിവസം ഇടി മുഹമ്മദ് ബഷീര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തിലെ പരാതി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ അറിയിച്ചിരുന്നു. കൂടാതെ നേരിട്ട് നിവേദനം കൊടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ മൂന്നംഗ സമിതിയെ നിയോഗിച്ചതായി കേന്ദ്രം അറിയിച്ചിരിക്കുന്നത്.

Leave a Reply

spot_img

Related articles

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടാൽ പരിഹരിക്കാവുന്ന പ്രശ്നമല്ലെന്ന് മന്ത്രി സണ്ണി ജോസഫ്

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടാൽ പരിഹരിക്കാവുന്ന പ്രശ്നമല്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്.അമാനുഷികമായി പ്രശ്നം പരിഹരിക്കാനാവില്ല. മുൻപുള്ള സർക്കാരിന്റെ വീഴ്ചയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.ഇലക്ട്രിസിറ്റി ബോർഡ്‌...

തൃശ്ശൂർ കയ്‌പമംഗലം ചളിങ്ങാട് പള്ളിനട മലയാറ്റിൽ ഭഗവതി ക്ഷേത്രത്തിൽ വൻ മോഷണം

തൃശ്ശൂർ കയ്‌പമംഗലം ചളിങ്ങാട് പള്ളിനട മലയാറ്റിൽ ഭഗവതി ക്ഷേത്രത്തിൽ വൻ മോഷണം.വിഗ്രഹത്തിൽ ചാർത്തിയിരുന്ന താലിയും, ക്ഷേത്രമതിൽക്കെട്ടിനകത്തെ ഭണ്ഡാരം തകർത്ത് പണവുമാണ് കവർന്നത്.നട തുറക്കാനായി ക്ഷേത്രം...

തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രത്തിൽ വൻ കവർച്ച

തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രത്തിൽ വൻ കവർച്ച.ക്ഷേത്രത്തിലെ ശ്രീകോവിലിൽ സൂക്ഷിച്ചിരുന്ന 15 കിലോ ഭാരമുള്ള പഞ്ചലോഹ വിഗ്രഹവും ഒരു വെള്ളി ശംഖുമാണ് മോഷ്ടാക്കൾ കവർന്നത്.വെള്ളിയാഴ്ച രാവിലെ...

പി എം ശ്രീ പദ്ധതിയില്‍ തുടരണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് വീണ്ടും കേന്ദ്രത്തിന്‍റെ കത്ത്

പി എം ശ്രീക്കായി സംസ്ഥാനത്തിന് മേൽ സമ്മർദം ചെലുത്തി വീണ്ടും കേന്ദ്രത്തിന്റെ കത്ത്. പദ്ധതിയുടെ ഭാഗമായി തുടരണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക്...