കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ കച്ചവടസ്ഥാപനങ്ങൾ തിങ്കളാഴ്ചക്കകം തുറക്കുമെന്ന് മേയർ

കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ തീപിടുത്തം ബാധിക്കാത്ത കച്ചവടസ്ഥാപനങ്ങൾ തിങ്കളാഴ്ചക്കകം തുറക്കുമെന്ന് മേയർ ഡോ.ബീനാ ഫിലിപ്പ്.കെട്ടിടത്തിൽ മുഴുവൻ പുതിയ വയറിങ് നടത്തണമെന്നാണ് ഇലക്ട്രിക്കൽ ഇൻസ്പെക്ട‌റേറ്റിന്റെ ശുപാർശ.കെട്ടിടം വൃത്തിയാക്കാനുള്ള പ്രവൃത്തി ആരംഭിക്കുന്നതിനായി ഹെൽത്ത് ഓഫീസറെ ചുമതലപ്പെടുത്തിയതായും മേയർ പറഞ്ഞു. കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൻ്റെ പശ്ചാത്തലത്തിലാണ് ബന്ധപ്പെട്ട വ്യാപാരികളുമായി കോഴിക്കോട് മേയർ ബീന ഫിലിപ്പ്, മേയറുടെ ചെമ്പറിൽ വച്ച് ചർച്ച നടത്തിയത്. എത്രയും പെട്ടെന്ന് കടകൾ തുറന്നു പ്രവർത്തിക്കണമെന്നാണ് കോർപ്പറേഷൻ്റെ താത്പര്യം. വയറിങ് പ്രവർത്തികൾ വേഗത്തിൽ ആക്കുവാൻ മൂന്ന് വയറിങ് കോൺട്രാക്ട‌ർമാരെ ചുമതലപ്പെടുത്തി. ഷിഫ്റ്റ് അടിസ്ഥാനത്തിൽ വയറിങ് ജോലികൾ ചെയ്യുവാൻ കരാറുകാർ തയ്യാറായാൽ,വെളിച്ചം അടക്കമുള്ള ആവശ്യമായ സൗകര്യങ്ങൾ കോർപറേഷൻ നൽകമെന്നവർ അറിയിച്ചു.

Leave a Reply

spot_img

Related articles

മാളയിൽ യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

തൃശൂരിലെ മാളയിൽ യുവാവിനെയും യുവതിയെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി .പുത്തൻചിറ സ്വദേശി ശ്രീജിത്ത്‌ (30), വെണ്ണൂർ സ്വദേശിനി മിൽന (24) എന്നിവരാണ് മരിച്ചത്. ശ്രീജിത്ത്...

പ്രശസ്തമായ ചന്ദനപ്പള്ളി പെരുന്നാളിലെ വെടിക്കെട്ട് ഉപേക്ഷിക്കാൻ തീരുമാനിച്ചു

മുണ്ടത്തിക്കോട് വെടിപ്പുര ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള പള്ളികളില്‍ ആഘോഷങ്ങള്‍ ലളിതമാക്കണമെന്ന് ബാവാ നിർദ്ദേശിച്ചിരുന്നു. ഈ ആഹ്വാനം പൂർണ്ണമായും ഉള്‍ക്കൊണ്ടുകൊണ്ടാണ് ആഗോള...

പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം ക്രമീകരിച്ച് സഹകരിക്കണം; കെ എസ് ഇ ബി

വേനൽച്ചൂട് ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നിരിക്കുകയാണ്. പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രിൽ 18ന് സർവ്വകാല റെക്കോർഡായ 117.16 ദശലക്ഷം...

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് കെ.കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി.ഇടയ്ക്കിടെയുള്ള വൈദ്യുതി മുടക്കം ഓവര് ലോഡ് ആകുമ്പോള് ഡ്രിപ്പ് ആവുന്നതാണെന്നും മന്ത്രി പറഞ്ഞുകെഎസ്‌ഇബിയുടെ ഭാഗത്തുനിന്ന് നിയന്ത്രണമില്ല....