പോസ്റ്റില്‍ ബൈക്കിടിച്ച് യാത്രികന്‍ മരിച്ചു

എറണാകുളം കുമ്പളത്ത് റോഡിലേക്ക് വീണ വൈദ്യുത പോസ്റ്റില്‍ ബൈക്കിടിച്ച് മറിഞ്ഞു ബൈക്ക് യാത്രികന്‍ മരിച്ചു. അരൂക്കുറ്റി സ്വദേശി അബ്ദുല്‍ ഗഫൂര്‍ (54) ആണ് മരിച്ചത്. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നില്‍ അനാസ്ഥ ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നുമണിയോടെയാണ് പോസ്റ്റ് നിലത്തു വീണത്. ഈ പോസ്റ്റില്‍ തട്ടി മറ്റൊരു ബൈക്ക് യാത്രികന്‍ അപകടത്തില്‍പ്പെട്ടിരുന്നു.ഈ സമയം ഇവിടെ എത്തിയ പൊലീസ് റോഡിന് കുറുകെ നിന്ന് പോസ്റ്റ് നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചില്ലെന്നും, ആ സമയം പൊലീസ് പോസ്റ്റ് മാറ്റിയിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് പവർകട്ട് സമയം ഏകീകരിക്കാൻ തീരുമാനം

സംസ്ഥാനത്ത് പവർകട്ട് സമയം ഏകീകരിക്കാൻ തീരുമാനം.ഒരാഴ്ച ഒരേസമയം പവർകട്ട് ഏർപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പവർകട്ടിന് ഒന്നരമണിക്കൂർ മുമ്പ് ഉപഭോക്താക്കളെ അറിയിക്കുന്ന സംവിധാനം ഇന്നുമുതൽ പ്രാബല്യത്തിൽ...

ലൈഫ് പദ്ധതി സാമ്പത്തിക തട്ടിപ്പിൽ അറസ്റ്റിലായ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ എം.ആർ. റാണി ലക്ഷ്മിക്കെതിരെ വീണ്ടും കേസ്

ലൈഫ് പദ്ധതി സാമ്പത്തിക തട്ടിപ്പിൽ അറസ്റ്റിലായ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ എം.ആർ. റാണി ലക്ഷ്മിക്കെതിരെ വീണ്ടും കേസ്.പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്തിൽ 20,64,946 രൂപയുടെ സാമ്പത്തിക...

പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

ആലുവ പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.ആലുവ യു.സി. കോളേജ് വല്യപ്പൻപടി വയലക്കാട് കാട്ടിലപ്പറമ്പിൽ ഉമ്മറിൻ്റെ മകൻ നിസാർ (36) ആണ് മരിച്ചത്.ഇന്ന് രാവിലെ ശിവക്ഷേത്രത്തോട്...

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടാൽ പരിഹരിക്കാവുന്ന പ്രശ്നമല്ലെന്ന് മന്ത്രി സണ്ണി ജോസഫ്

വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടാൽ പരിഹരിക്കാവുന്ന പ്രശ്നമല്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്.അമാനുഷികമായി പ്രശ്നം പരിഹരിക്കാനാവില്ല. മുൻപുള്ള സർക്കാരിന്റെ വീഴ്ചയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.ഇലക്ട്രിസിറ്റി ബോർഡ്‌...