കോളേജുകൾക്കായി ഐ പി എൽ, ഐ എസ് എൽ മോഡൽ പ്രൊഫഷണൽ ലീഗ്

രാജ്യത്ത് ആദ്യമായി തുടങ്ങുന്ന കോളേജ്‌ പ്രൊഫഷണൽ സ്‌പോർട്സ് ലീഗിന് 26-ാം തീയതി മലപ്പുറത്ത് കിക്കോഫ്. കോളേജ്‌ സ്‌പോർട്സ് ലീഗ്‌ കേരളയിൽ ഫുട്‌ബോൾ, വോളിബോൾ ലീഗുകളാണ് ഇക്കൊല്ലം ആരംഭിക്കുന്നത്. കേരളത്തിലെ വിവിധ സർവകലാശാലകളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കുന്ന ലീഗിന്റെ ഉദ്ഘാടനം തിരൂരിൽ നടക്കും. കായിക വകുപ്പ്‌ സംഘടിപ്പിച്ചിട്ടുള്ള കിക്ക്ഡ്രഗ്‌സ് എന്ന ലഹരിവിരുദ്ധ സന്ദേശയാത്രയുടെ സമാപനവും വേദിയിൽ നടക്കും. കായിക വകുപ്പും, ഉന്നത വിദ്യാഭ്യാസവകുപ്പും സംയുക്തമായാണ്‌ കോളേജ്‌ സ്‌പോർട്സ് ലീഗ്‌ കേരള ആരംഭിക്കുന്നത്.യു എസിലെ പ്രശസ്തമായ പ്രൊഫഷണൽ കോളേജ്‌ സ്‌പോർട്‌സ് മാതൃകയിലാണ്‌ ലീഗ്‌ സംഘടിപ്പിക്കുന്നത്. കോളേജുകൾക്കായി പ്രത്യേക സ്‌പോർട്‌സ്‌ ക്ലബ്ബുകളും, ഫാൻസ് കമ്മ്യൂണിറ്റികളും രൂപീകരിച്ചിട്ടുണ്ട്. കായികരംഗത്ത് പതിറ്റാണ്ടുകളുടെ ചരിത്രവും മികവും ഉള്ള കോളേജുകൾ ഏറ്റുമുട്ടുന്നതിനാൽ ലീഗ് അടിമുടി ആവേശകരവും, പ്രൊഫഷണൽ സ്വഭാവമുള്ളതുമാകുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. പ്രൊഫഷണൽ ലീഗ് ഘടനയിലുള്ള ബ്രാൻഡിംഗ്,  മാർക്കറ്റിങ്, പ്രമോഷൻ, സ്‌കൗട്ടിങ്, പ്രൈസ്മണി തുടങ്ങിയവ ഇതിലും ഉണ്ടാകും. മേജർ ലീഗുകളിലേക്കുള്ള ഫീഡർ ലീഗുകളായിട്ടാണ് ഇതിനെ വിഭാവനം ചെയ്തിരിക്കുന്നത്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയം ആയിരിക്കും ഫുട്‌ബോൾ വേദി. പതിനാറ്‌ കോളേജുകൾ പങ്കെടുക്കുന്ന ലീഗ് മേയ് 27 മുതൽ ജൂൺ 2 വരെയാണ്‌ നടക്കുക.  ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം കോളേജ്‌ പ്രൊഫഷണൽ ലീഗ് തുടങ്ങുന്നത്. അടുത്ത വർഷത്തോടെ കൂടുതൽ ഇനങ്ങളുമായി കോളേജ്‌ ലീഗ് വിപുലമായി സംഘടിപ്പിക്കാൻ ആണ് പദ്ധതി.

Leave a Reply

spot_img

Related articles

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...

പ്ലസ് വണ്‍ പ്രവേശനം; അലോട്ട്മെന്റ് പടികള്‍ക്ക് ഇന്ന് തുടക്കം

ഒന്നാംവർഷ ഹയർ സെക്കൻഡറി വൊക്കേഷണല്‍ ഹയർ സെക്കൻഡറി പ്രവേശനത്തിൻ്റെ ഭാഗമായുള്ള അലോട്ട്ന്റ്മെന്റ് നടപടികള്‍ക്ക് ഇന്ന് തുടക്കം.ട്രയല്‍ അലോട്ട്മെൻറ് ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക...