നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർത്ഥിയെ ഇന്നറിയാം

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്ത് ആണോ വി എസ് ജോയി ആണോ മത്സരിക്കുന്നത് എന്ന് ഇന്നറിയാം. ഒറ്റപ്പേര് ഹൈക്കമാൻഡിനു കൈമാറാനാണ് കെപിസിസിയുടെ നീക്കം. പ്രിയങ്ക ഗാന്ധിയുടെ ലോക്സഭാ മണ്ഡലമായതിനാൽ പ്രിയങ്കയുടെയും രാഹുലിന്റെയും അനുമതി വാങ്ങിയ ശേഷം ഇന്ന് ഉച്ചയ്ക്ക് മുൻപു പ്രഖ്യാപനമുണ്ടാകും.സംസ്‌ഥാന നേതാക്കൾ നടത്തിയ ചർച്ചയിൽ ആര്യാടൻ ഷൗക്കത്തിന്റെ പേരിനാണ് മുൻതൂക്കം ലഭിച്ചത്. അതേസമയം, ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയുടെ പേര് ഹൈക്കമാൻഡിന് അയക്കാൻ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ സമ്മർദം ചെലുത്തുന്നതായാണ് വിവരം.

Leave a Reply

spot_img

Related articles

നിലമ്പൂരിൽ പോരാട്ടത്തിൽ നിന്ന് പിന്മാറി സ്ഥാനാർത്ഥികൾ; ഇനി മത്സരരംഗത്ത് 10 പേർ മാത്രം

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ മത്സര ചിത്രം തെളിയുന്നു. നാല് സ്ഥാനാർത്ഥികൾ പത്രിക പിൻവലിക്കാനുള്ള അവസാന തീയ്യതിയായ ഇന്ന് പത്രികകൾ പിൻവലിച്ചു. ഇനി പ്രമുഖ സ്ഥാനാർത്ഥികളടക്കം പത്ത്...

നിലമ്പൂരിൽ ഇന്ന് അന്തിമ സ്ഥാനാർത്ഥി ചിത്രം തെളിയും

നിലമ്പൂരിൽ ഇന്ന് അന്തിമ സ്ഥാനാർത്ഥി ചിത്രം തെളിയും.നാമനിർദ്ദേശപത്രിക പിൻവലിക്കാനുള്ള സമയ പരിധി വൈകീട്ട് 3 ന് അവസാനിക്കും. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം പ്രധാന മുന്നണി...

ഇന്ത്യാ സഖ്യത്തില്‍ ഇനി ഇല്ലെന്ന പ്രഖ്യാപനവുമായി ആംആദ്മി

ഇന്ത്യാ സഖ്യത്തില്‍ ഇനി ഇല്ലെന്ന പ്രഖ്യാപനവുമായി ആംആദ്മി. കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചാണ് ആപ് സഖ്യത്തില്‍ നിന്ന് പുറത്ത് പോകുന്നത്.ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ നിന്ന്...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്;പി വി അൻവറിന്റെ ഒരു സെറ്റ് പത്രിക തള്ളി

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്;പി വി അൻവറിന്റെ ഒരു സെറ്റ് പത്രിക തള്ളി.ടി എം സി സ്ഥാനാര്‍ത്ഥിയായി നല്കിയ പത്രികയാണ് തള്ളിയത്. ഇതോടെ പി വി അന്‍വറിന്...