മുങ്ങിത്താണ കപ്പലിൽ 250 ടൺ കാത്സ്യം കാർബൈഡ്, എണ്ണപ്പാട നീക്കുന്നത് തുടരുന്നു

അറബിക്കടലിൽ മുങ്ങിത്താന്ന ചരക്കുകപ്പലിൽ നിന്ന് ഒഴുകിപ്പടർന്ന എണ്ണപ്പാട നീക്കം ചെയ്യുന്നത് തുടരുന്നു. കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ ദൂരെയാണ് 640 കണ്ടെയ്നറുകളുമായി എത്തിയ ചരക്കുകപ്പൽ മുങ്ങിയത്. കോസ്റ്റുഗാർ‍ഡിന്‍റെ രണ്ട് കപ്പലുകളും ഡോണിയർ വിമാനങ്ങളും ഉപയോഗിച്ചാണ് എണ്ണപ്പാട നീക്കം ചെയ്യാനുളള ശ്രമം തുടരുന്നത്. മുങ്ങിത്താണ കപ്പലിനുളളിൽ ഇപ്പോഴും ശേഷിക്കുന്ന 250 ടണ്ണോളം കാത്സ്യം കാർബൈഡ് നിറച്ച കണ്ടെയ്നറുകൾ അപകടകരമെന്നാണ് വിലയിരുത്തൽ.

കണ്ടെയ്നറുകളിൽ വെളളം കടന്നാൽ കാത്സ്യം കാർബൈഡുമായി കൂടിക്കലർന്ന് അസറ്റലീൻ വാതകം ഉണ്ടാവുകയും അതുവഴി വലിയ സ്ഫോടനത്തിന് സാധ്യതയുണ്ടെന്നുമാണ് കണക്കുകൂട്ടുന്നത്. അതുകൊണ്ടുതന്നെ കരുതലോടെയാണ് വിവിധ ഏജൻസികളുടെ നീക്കം. അതേസമയം, കപ്പലിൽ നിന്ന് കടലിൽ വീണ കണ്ടെയ്നറുകളിലൊന്ന് കൊല്ലം കരുനാഗപ്പള്ളി ചെറയീഴിക്കൽ തീരത്ത് അടിഞ്ഞു.അര്‍ധരാത്രിയോടെയാണ് കണ്ടെയ്നര്‍ ഉഗ്രശബ്ദത്തോടെ തീരത്തടിഞ്ഞത്. നാട്ടുകാരാണ് വിവരം അധികൃതരെ അറിയിച്ചത്. ഒഴിഞ്ഞ കണ്ടെയ്നറാണ് തീരത്ത് അടിഞ്ഞതെന്നാണ് നിഗമനം.

Leave a Reply

spot_img

Related articles

ചേരാനല്ലൂർ അപകടം; ജയബാലകൃഷ്ണൻ്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വീട്ടിലെത്തി

17 കാരൻ ഓടിച്ച ബെൻസ് ഇടിച്ച് ചേരാനല്ലൂരിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണൻ്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ വീട്ടിലെത്തി .കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മുഖ്യമന്ത്രി,...

സ്‌കൂൾ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച 21 ഡ്രൈവർമാർ പിടിയിൽ

സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നടത്തിയ പ്രത്യേക സ്‌കൂൾ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച 21 ഡ്രൈവർമാർ പിടിയിലായി .ഇന്ന്...

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ഒരാൾ കൂടി അറസ്റ്റിൽ. നെയ്യ് സ്റ്റോർ സൂപ്രണ്ടിൻ്റെ ഓഫീസിലെ ജീവനക്കാരനായ ജയലാൽ ആണ് അറസ്റ്റിലായത്.ദേവസ്വംബോർഡിലെ പഞ്ചവാദ്യം ജീവനക്കാരനുമാണ് ഇയാൾ.മിൽമ...

ശിശുമരണങ്ങൾ ഒഴിവാക്കാൻ ആരോഗ്യവകുപ്പിന്റെ ഇടപെടൽ: സ്ഥിതി വിലയിരുത്താൻ കെ.മുരളീധരൻ നാളെ അട്ടപ്പാടിയിലെത്തും

അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ ആരോഗ്യസംവിധാനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനും അടിയന്തര ഇടപെടലുകൾ ഉറപ്പാക്കുന്നതിനുമായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ നാളെ (31) അട്ടപ്പാടിയിലെത്തും. രാവിലെ 9.30ന്...