നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ട്; കരയിലുള്ളവർ ജാഗ്രത പാലിക്കുക

സംസ്ഥാന ജലസേചന വകുപ്പിൻറെ കോഴിക്കോട് ജില്ലയിലെ കോരപ്പുഴ (കൊള്ളിക്കൽ സ്റ്റേഷൻ) നദിയിൽ ഓറഞ്ച് അലർട്ടും, തിരുവനന്തപുരം ജില്ലയിലെ വാമനപുരം (മൈലാംമൂട് സ്റ്റേഷൻ), പത്തനംതിട്ട ജില്ലയിലെ മണിമല (തോണ്ട്ര{വള്ളംകുളം} സ്റ്റേഷൻ), കോഴിക്കോട് ജില്ലയിലെ കോരപ്പുഴ (കുന്നമംഗലം സ്റ്റേഷൻ), വയനാട് ജില്ലയിലെ കബനി (കാക്കവയൽ, മുത്തങ്ങ സ്റ്റേഷൻ) എന്നീ നദികളിൽ മഞ്ഞ അലർട്ടും നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ നദികളുടെ കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.

Leave a Reply

spot_img

Related articles

മനുഷ്യ- വന്യജീവി സംഘർഷം നേരിടാൻ പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി ഷിബു ബേബി ജോൺ

കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട്, അത്യാധുനിക സാങ്കേതികവിദ്യകളും സംവിധാനങ്ങളും ഉൾപ്പെടുത്തി വനംവകുപ്പിനെ സമഗ്രമായി നവീകരിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ. വന്യമൃഗങ്ങളെ നേരിടാൻ പോകുന്ന ഉദ്യോഗസ്ഥർക്ക്...

സി-ഡിറ്റിൽ മാധ്യമ പഠനം

സംസ്ഥാന സർക്കാർ സ്ഥാപനമായ സി- ഡിറ്റ് തിരുവനന്തപുരത്ത് നടത്തുന്ന ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിപ്ലോമ ഇൻ ഡിജിറ്റൽ വിഡിയോഗ്രഫി, ഡിപ്ലോമ ഇൻ...

മാസപ്പടി കേസ്: ഇ.ഡിക്കെതിരെ റിയാസിന്റെ സുഹൃത്ത്; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി

മാസപ്പടി കേസിൽ പി.എ. മുഹമ്മദ് റിയാസിനെതിരെ നൽകിയ മൊഴി പിൻവലിക്കാനായി അദ്ദേഹത്തിന്റെ സുഹൃത്ത് ഹസൻ വാരിസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) സത്യവാങ്മൂലം നൽകി. മുഹമ്മദ്...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: അന്വേഷണ പുരോഗതിയിലെ മെല്ലെപ്പോക്കിൽ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ

എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെട്ടതും സംസ്ഥാനത്തുടനീളം വലിയ കോളിളക്കം സൃഷ്ടിച്ചതുമായ 15.85 കോടി രൂപയുടെ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ...