നിലമ്പൂരിലെ യു ഡി എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി

നിലമ്പൂരിൽ യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ആര്യാടൻ ഷൗക്കത്ത് പുതുപ്പള്ളി പളളിയിയിലെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എത്തി പുഷ്പാർച്ചന നടത്തി.ചാണ്ടി ഉമ്മൻ എംഎൽഎ സ്ഥാനാർഥിയെ സ്വീകരിച്ചു. ഫ്രാൻസിസ് ജോർജ് എംപി, കെ സി ജോസഫ്, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ജോഷി ഫിലിപ്പ് തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പം എത്തിയിരുന്നു.തുടർന്ന് ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ മെഴുകുതിരി തെളിച്ചു പുഷ്പാർച്ചന നടത്തി.

തൻ്റെ പിതാവിനൊപ്പം ഏറെക്കാലം പ്രവർത്തിച്ച ഉമ്മൻചാണ്ടി തനിക്ക്പിതൃതുല്യനായിരുന്നു വെന്നും, അദ്ദേഹത്തിൻ്റെ ഓർമ്മകളെപ്പോഴും തനിക്കൊപ്പമുണ്ടെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. എൽഡിഎഫ് സർക്കാരിൻ്റെ ദുർഭരണവും, നിലമ്പൂരിനോടുള്ള അവഗണനയും വോട്ടായി മാറുമെന്നും യു ഡി എഫ് പ്രചാരണ രംഗത്ത് ഒരുപാട് മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു.അൻവർ വിഷയത്തിൽ പാർട്ടി മുന്നണി നേതൃത്വം പ്രതികരിക്കും.എതിർ സ്ഥാനാർഥി കൂടി വരുമ്പോഴാണ് തെരഞ്ഞെടുപ്പിൽ ആവേശവും ചൂടും വരുന്നതെന്നും ആര്യാടൻ ഷൗക്കത്ത് വ്യക്തമാക്കി.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...