കാല് തെറ്റി കിണറ്റിൽ വീണ യുവതിയെ അഗ്നിരക്ഷാസംഘം രക്ഷപെടുത്തി

കാല് തെറ്റി കിണറ്റിൽ വീണ യുവതിയെ അഗ്നിരക്ഷാസംഘം രക്ഷപെടുത്തി.കോട്ടയം കളത്തിപ്പടി പൊൻപള്ളി യിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചര യോടെയായിരുന്നു സംഭവം. പൊൻപള്ളി വട്ടിത്തിൽ വീട്ടിൽ ട്രിസ(24)യാണ് കാൽവഴുതി വീട്ടുമുറ്റത്തെ 40 അടി താഴ്ചയുള്ള കിണറ്റിൽ വീണത്.ആത്മരക്ഷാർത്ഥം കയറിൽ പിടിച്ച് 20 മിനിറ്റോളം കിടന്ന ട്രീസയെ അഗ്നിരക്ഷാസംഘം എത്തി രക്ഷപ്പെടുത്തി. രക്ഷാസംഘത്തിലെ റെസ്ക്യൂ ഓഫീസർ അബ്ബാസി കിണറ്റിൽ ഇറങ്ങി നെറ്റിന്റെയും റോപിന്റെയും സഹായത്താൽ യുവതിയെ നെറ്റിനുള്ളിലാക്കി കരയെത്തിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകി. സ്റ്റേഷൻ ഓഫീസർ വിഷ്ണു മധുവിൻ്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ജിതേഷ് ബാബു, ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ പ്രദീപ്, സജിൻ, അനീഷ്, ശിഹാബ്, സതീഷ്, കിഷോർ, അബ്ബാസി, സ്വാഗത് ഫയർ വുമൺ ആർഷ, ആഷ്ന എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.

Leave a Reply

spot_img

Related articles

ശബരിമല സ്വർണക്കവർച്ച കേസ്; അന്തിമ കുറ്റപത്രം ഈ മാസം ഉണ്ടായില്ലെങ്കിൽ കോടതിയെ അതൃപ്തി അറിയിക്കും; കെ മുരളീധരൻ

ശബരിമല സ്വർണക്കവർച്ച കേസിൽ അന്തിമ കുറ്റപത്രം എന്ന് സമർപ്പിക്കുമെന്നതിൽ വ്യക്തതയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ.കേസിൽ ഓരോ ദിവസം ഓരോ അറസ്റ്റ് നടക്കുന്നതല്ലാതെ കുറ്റപത്രം...

ശബരിമല സ്വർണക്കൊള്ള കേസ്: പി എസ് പ്രശാന്ത് അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പ്രത്യേക അന്വേഷണസംഘം.കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ അറസ്റ്റ് ചെയ്തു.കൊല്ലം...

മാതാപിതാക്കളുടെ സിബിൽ സ്‌കോർ മോശം: വിദ്യാഭ്യാസ വായ്പ നൽകേണ്ടെന്ന ബാങ്കുകളുടെ തീരുമാനം ഹൈക്കോടതി ശരിവച്ചു

മാതാപിതാക്കളുടെ സിബിൽ (CIBIL) സ്‌കോർ കുറവാണെന്ന കാരണത്താൽ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബാങ്കുകളുടെ നടപടി ഹൈക്കോടതി ശരിവച്ചു. ബാങ്കുകൾ എടുത്ത തീരുമാനം പൂർണമായും...

സിക്കിമി‌ൽ ജലവൈദ്യുത തുരങ്കം തകർന്നു കാണാതായ പാമ്പാടി സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്ന് കാണാതായ കോട്ടയം പാമ്പാടി വെള്ളൂർ ഇല്ലിവളവ് പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ്റെ (43) മൃതദേഹം...