ബ്‌ളോക്ക്പഞ്ചായത്ത് വാർഡ് വിഭജനം : കരട് വിജ്ഞാപനമായി

സംസ്ഥാനത്തെ 152 ബ്ളോക്ക്പഞ്ചായത്തുകളിലെ വാർഡുകൾ  പുനർവിഭജിച്ചു കൊണ്ടുള്ള കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂൺ ഏഴ് വരെ കരട് വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാം. ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറിക്കോ, ജില്ലാ കളക്ടർക്കോ നേരിട്ടോ രജിസ്‌ടേർഡ് തപാലിലോ ആക്ഷേപങ്ങൾ നൽകാം. ആക്ഷേപങ്ങൾക്കൊപ്പം ഏതെങ്കിലും രേഖകൾ ഹാജരാക്കാനുണ്ടെങ്കിൽ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും നൽകണം.
ഡീലിമിറ്റേഷൻ കമ്മീഷന്റെ വിലാസം : സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ, കോർപ്പറേഷൻ ബിൽഡിംഗ് നാലാം നില, വികാസ്ഭവൻ പിഒ, തിരുവനന്തപുരം-695033 ഫോൺ:0471-2335030.
 നിർദ്ദിഷ്ട ബ്‌ളോക്ക്പഞ്ചായത്ത് വാർഡിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത് വാർഡുകളും ജനസംഖ്യയും ഭൂപടവും ആണ് കരട് വിജ്ഞാപനത്തോടൊപ്പമുള്ളത്. കരട് വിജ്ഞാപനം അതത് തദ്ദേശസ്ഥാപനങ്ങളിലും ജില്ലാ കളക്ടറേറ്റുകളിലും  https://delimitation.lsgkerala.gov.in,  https://sec.kerala.gov.in  വെബ് സൈറ്റുകളിലും പരിശോധനയ്ക്ക് ലഭ്യമാണ്.

ദേശീയതലത്തിലും സംസ്ഥാനതലത്തിലും അംഗീകാരമുള്ള രാഷ്ട്രീയപാർട്ടികൾക്കും കേരള നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയപാർട്ടികൾക്കും കരട് വിജ്ഞാപനത്തിന്റെ മൂന്ന് പകർപ്പുകൾ വീതം സൗജന്യമായി ബന്ധപ്പെട്ട ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറി നൽകും. പകർപ്പ് ആവശ്യമുള്ള മറ്റുള്ളവർക്ക് പേജ് ഒന്നിന് മൂന്ന് രൂപയും ജി.എസ്.ടിയും തുക ഈടാക്കി നൽകും.
ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡീലിമിറ്റേഷൻ കമ്മീഷൻ പരിശോധിച്ച് ആവശ്യമായ തുടർനടപടി സ്വീകരിക്കും. പരാതികളിൽ ആവശ്യമെങ്കിൽ പരാതിക്കാരെ നേരിൽ കേട്ട് കമ്മീഷൻ പരാതികൾ തീർപ്പാക്കും. അതിന് ശേഷം ബ്‌ളോക്ക് പഞ്ചായത്ത് വാർഡ് വിഭജനത്തിന്റെ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും.2011 ലെ സെൻസസ് ജനസംഖ്യ അടിസ്ഥാനമാക്കി ബ്‌ളോക്ക് പഞ്ചായത്ത് വാർഡുകളുടെ എണ്ണം പുതുക്കി നിശ്ചയിച്ച് തദ്ദേശസ്വയംഭരണവകുപ്പ് റൂറൽ ഡയറക്ടർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. സ്ത്രീകൾക്കും, പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുമുള്ള സംവരണ വാർഡുകളുടെ എണ്ണവും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ബ്‌ളോക്ക് പഞ്ചായത്തുകളിൽ 187 വാർഡുകൾ, പുതുതായി നിലവിൽ വരും. ഇതോടെ ബ്‌ളോക്ക് പഞ്ചായത്ത് വാർഡുകളുടെ എണ്ണം 2080 ൽ നിന്നും 2267 ആകും.

Leave a Reply

spot_img

Related articles

‘ഓപ്പറേഷൻ തൂഫാൻ’: ചെന്നിത്തല ഇന്ന് പെരുമ്പാവൂരിലെ ‘ഭായി’ കോളനിയിൽ

പെരുമ്പാവൂരിലെയും പരിസര പ്രദേശങ്ങളിലെയും വർധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിനായി ആഭ്യന്തര വകുപ്പ് ആവിഷ്കരിച്ച പ്രത്യേക പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല...

ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അതിശക്തമായ മഴ ലഭിക്കുമെന്നതിനാൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച്...

എൻജിനീയറിങ്: ഓപ്ഷൻ ഈമാസം 6 വരെ

സംസ്ഥാനത്തെ എൻജിനീയറിങ് കോഴ്സുകളിലേക്കുള്ള കേന്ദ്രീകൃത അലോട്മെന്റ് ആരംഭിച്ചു.ജൂലൈ 6നു വൈകിട്ട് 4 വരെ ഓപ്ഷൻ നൽകാം. വിലാസം : www.cee.kerala.gov.inഹൈക്കോടതി നിർദേശത്തെ തുടർന്ന് 2...

കേരളത്തിലും മദ്യം വാങ്ങാൻ കർണാടക മോഡൽ ‘നോ ഐഡി നോ എൻട്രി’ നിബന്ധന നടപ്പാക്കാൻ ആലോചന

സംസ്ഥാനത്ത് മദ്യവിൽപ്പനശാലകളിൽ പ്രായപരിധി പരിശോധന കൂടുതൽ കടുപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നു.നിലവിലുള്ള 23 വയസ്സ് നിബന്ധന കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ‘നോ ഐഡി നോ എൻട്രി’...