ശബരിമല വനമേഖലയിൽ അജ്ഞാത സംഘം; വാതിൽ വെട്ടിപ്പൊളിച്ച് അകത്ത് കടക്കും, കയ്യിൽ ആയുധങ്ങൾ

പത്തനംതിട്ട: ശബരിമല വനമേഖലയിൽ അജ്ഞാത സംഘത്തിന്‍റെ സാന്നിധ്യം. ആയുധധാരികളായ സംഘമാണ് പതിവായി വനമേഖലയിലെത്തുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.തമിഴ്നാട്ടിൽ നിന്നും മൃഗവേട്ട ലക്ഷ്യമിട്ടെത്തിയവരാണെന്നും സൂചനയുണ്ട്. അജ്ഞാത സംഘമെത്തിയതോടെ ശബരിമലയിലെ വനാതിർത്തികളിലെ വീടുകളിൽ നിന്നും ഭക്ഷണസാധനങ്ങളുടെ മോഷണം പതിവായി. പാകം ചെയ്ത ഭക്ഷണം, അരി, നിത്യോപയോഗ വസ്തുക്കൾ എന്നിവയാണ് വീടുകളിൽ നിന്ന് പതിവായി മോഷണം പോകുന്നത്. വന്യമൃഗങ്ങളെ വേട്ടയാടാനെത്തിയ നായാട്ടു സംഘമാണോയെന്നും സംശയിക്കുന്നുണ്ട്. ആങ്ങാമൂഴി, വാലൂപ്പാറ,കൊച്ചു കോയിക്കൽ, ഗുരുനാഥൻ മണ്ണ് എന്നിവിടങ്ങളിൽ മോഷണം നടന്നു. സംഭവത്തിൽ പൊലീസും വനം വകുപ്പും നടപടി സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വീടുകളുടെ വാതിലും ജനലും വെട്ടിപ്പൊളിച്ചാണ് സംഘം വീടിനുള്ളിൽ കടക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നുമാണ് ആവശ്യം. വനത്തിനുള്ളിൽ അജ്ഞാത സംഘമുണ്ടെന്നും പട്ടാപ്പകലടക്കമാണ് മോഷണമെന്നും രാത്രിയിൽ എന്തുവേണമെങ്കിലും സംഭവിക്കുമെന്ന് ഭയമുണ്ടെന്നും വനത്തിൽ പരിശോധന നടത്തണമെന്നും നാട്ടുകാര്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു

തിരുവനന്തപുരം കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു.കാട്ടാക്കട സ്വദേശിയായ ആനന്ദിന്റെ വീടാണ് രണ്ടു ദിവസങ്ങളിലായി തുടർച്ചയായ ആക്രമണങ്ങൾക്ക് ഇരയായത്.സംഭവത്തിൽ അഖിൽ മോഹൻ എന്നയാളുമായി...

ആലുവ നഗരമധ്യത്തിൽ നടുക്കുന്ന കവർച്ച: പ്രവാസിയെ തലയ്ക്ക് കല്ലെറിഞ്ഞുവീഴ്ത്തി മാലയും പണവും കവർന്നു

ആലുവ നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവാസിയായ യുവാവിന് നേരെ ക്രൂരമായ ആക്രമണവും കവർച്ചയും. നാട്ടിലേക്ക് അവധിക്ക് എത്തിയ ജോഫിൻ ജിജുവിനെയാണ് (35) അക്രമി...

അടൂർ കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച

പത്തനംതിട്ട അടൂർ മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച.ഭക്തർ വഴിപാടായി സമർപ്പിച്ച എട്ട് സ്വർണ താലികളും, ഓഫീസിൽ സൂക്ഷിച്ചിരുന്ന...

പാലായിൽ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

പാലായിൽ കഞ്ചാവ് വേട്ട.3 പേർ പിടിയിൽ.വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു..ഒരു പോലീസ് കാരന് പരിക്ക്.. 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പാലായിൽ ആർ വി...