ദുരന്തസാധ്യതാ മേഖലകളില്‍ എന്‍.ഡി.ആര്‍.എഫ് പരിശോധന

ദേവികുളം താലൂക്കില്‍ ഉരുള്‍പൊട്ടലിനുള്ള സാധ്യതയുള്ള പ്രദേശങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേന (എന്‍.ഡി.ആര്‍.എഫ്) പരിശോധന നടത്തി. മൂന്നാര്‍, മാങ്കുളം, ആനവിരട്ടി വില്ലേജുകളിലാണ് സംഘം എത്തിയത്. എന്‍.ഡി.ആര്‍.എഫ് ഇന്‍സ്‌പെക്ടര്‍ പ്രശാന്ത് ജി. ചീനാത്തിന്റെ നേതൃത്വത്തിലെത്തിയ സംഘം ദേവികുളം തഹസില്‍ദാറുമായി കൂടിക്കാഴ്ച നടത്തി. തഹസില്‍ദാര്‍ ,വില്ലേജ് ഓഫീസര്‍മാര്‍ എന്നിവരോടൊപ്പം വിവിധ മേഖലകള്‍ സേനാംഗങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

മൂന്നാര്‍ വില്ലേജിലെ അന്തോണിയാര്‍ കോളനി, 26 മുറി, എം.ജി കോളനി, ലക്ഷം കോളനി,മൂന്നാര്‍ ഗ്യാപ്പ് റോഡ്, മാങ്കുളം വില്ലേജിലെ ആനക്കുളം,പെരുമ്പംകുത്ത്, ആറാം മൈല്‍,താളുംകണ്ടം,മാങ്കുളം കെ.എസ്.ഇ.ബി ജലവൈദ്യുത പദ്ധതി,ആനവിരട്ടിയിലെ ദേശീയപാത,കോട്ടപ്പാറ കോളനി എന്നീ പ്രദേശങ്ങളില്‍ സംഘം പരിശോധന നടത്തി.കനത്ത മഴയുടെ പശ്ചാത്തലത്തില്‍ എന്തെങ്കിലും ഏത് അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടുന്നതിനായാണ് 33 അംഗ ദേശീയ ദുരന്തനിവാരണ സേനകഴിഞ്ഞ മാസം ഇടുക്കി ജില്ലയിലെത്തിയത്.

വെള്ളാപ്പാറയിലെ വനംവകുപ്പിന്റെ ഡോര്‍മെറ്ററിയാണ് എന്‍.ഡി.ആര്‍.എഫ് ബേസ് ക്യാമ്പായി പ്രവര്‍ത്തിക്കുന്നത്. പ്രളയം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചല്‍ തുടങ്ങി ഏതു പ്രതിസന്ധിയിലും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പരിശീലനം നേടിയവരാണ് സേനാംഗങ്ങള്‍. നാലു ബോട്ടുകള്‍, ഉരുള്‍ പൊട്ടല്‍, മണ്ണിടിച്ചല്‍ ദുരന്തങ്ങളില്‍ ഉപയോഗിക്കുന്ന കട്ടര്‍ മെഷീനുകള്‍, സ്‌കൂബ ഡൈവിംഗ് സെറ്റ്, മല കയറുന്നതിനുള്ള ഉപകരണങ്ങള്‍ തുടങ്ങി സര്‍വ സന്നാഹങ്ങളുമായി സജ്ജമാണ് സംഘം.

Leave a Reply

spot_img

Related articles

പ്രിയങ്ക ഗാന്ധി നിലമ്പൂരിലേക്ക്; 2 ദിവസം പ്രചാരണം

പ്രിയങ്ക ഗാന്ധി നിലമ്പൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തും. ജൂണ്‍ 14,16 തീയതികള്‍ക്കിടയില്‍ ഏതെങ്കിലും രണ്ട് ദിവസമാകും പ്രചാരണത്തിന് എത്തുക. റോഡ് ഷോയിലും പൊതുയോഗത്തിലും പങ്കെടുക്കും....

ഓട്ടോമൊബൈൽ മെക്കാനിക്ക് ബസ്സിനടിയിൽ കുടുങ്ങി മരിച്ചു

കുത്തുപറമ്പ് പാട്യത്ത് ഓട്ടോമൊബൈൽ മെക്കാനിക്ക് ബസ്സിനടിയിൽ കുടുങ്ങി മരിച്ചു.പാട്യം പാല ബസാറിലെ സി വി സുകുമാരൻ ( 64) ആണ് മരിച്ചത്. ടൂറിസ്റ്റ് ബസ്...

സ്റ്റൈപ്പന്‍ഡോടുകൂടി കയര്‍ പരിശീലന കോഴ്‌സ്

ആലപ്പുഴ : കയര്‍ ബോര്‍ഡിന്റെ കീഴില്‍ ജില്ലയിലെ കലവൂരില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ കയര്‍ പരിശീലന കേന്ദ്രത്തിലെ കയര്‍ പരിശീലന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ്...

വോക്ക് ഇൻ ഇന്റർവ്യൂ

കോട്ടയം: ജില്ലയിലെ തിരഞ്ഞെടുത്ത സർക്കാർ പ്രൈമറി സ്‌കൂളുകളിൽ വിദ്യാർഥികളുടെ ഇംഗ്ലീഷ് പ്രാവീണ്യം വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന ഇംഗ്ലീഷ് ലാംഗ്വേജ് എന്റിച്മെന്റ് പ്രോഗ്രാം എന്ന പദ്ധതിയിലേക്ക് റിസോഴ്‌സ്...