പള്ളിക്കത്തോട്ടിൽ കാർ തോട്ടിലേയ്ക്കു മറിഞ്ഞ് 19 കാരന് ദാരുണാന്ത്യം

കോട്ടയം പള്ളിക്കത്തോട്ടിൽ നിയന്ത്രണം നഷ്ടമായ കാർ തോട്ടിലേയ്ക്കു മറിഞ്ഞ് 19 കാരന് ദാരുണാന്ത്യം. പള്ളിക്കത്തോട് ചെങ്ങളത്ത് വാടകയ്ക്ക് താമസിക്കുന്ന പാലാ സ്വദേശി ചന്ദ്രൻകുന്നേൽ വീട്ടിൽ ജെയിംസിന്റെ മകൻ ജെറിൻ (19)ആണ് മരിച്ചത്.പള്ളിക്കത്തോട് ഭാഗത്ത് നിന്ന് എത്തിയ കാർ റോഡരികിലെ വെള്ളം നിറഞ്ഞ് കിടക്കുന്ന തോട്ടിലേയ്ക്ക് മറിയുകയായിരുന്നു. കാറിനുള്ളിലുണ്ടായിരുന്ന നാലു പേരിൽ മൂന്നു പേർ രക്ഷപെട്ടു.എന്നാൽ ജെറിനാണ് കാർ ഓടിച്ചിരുന്നതെന്നാണ് സംശയം. കാറിനുള്ളിൽ ജെറിൻ കുടുങ്ങിക്കിടക്കുന്നതായുള്ള വിവരത്തെ തുടർന്ന് ഫയർ ഫോഴ്സും, പൊലീസും ചേർന്ന് തിരച്ചിലാണ് ജെറിൻ്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.വിവരമറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് പ്രദേശത്ത് തടിച്ചുകൂടിയത്.

Leave a Reply

spot_img

Related articles

മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്നാമനും മരിച്ചു

മോഷ്ടിച്ച ബൈക്കുമായി കടക്കുന്നതിനിടെ ആലപ്പുഴ കൈ ചൂണ്ടി ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നാമനും മരിച്ചു.ആലപ്പുഴ മെഡിക്കൽ...

ഓണം ഗിഫ്റ്റ് കാർഡുകള്‍ ദുരുപയോഗം ചെയ്തോ എന്ന് പരിശോധിക്കാൻ സപ്ലൈകോ

ഓണം ഗിഫ്റ്റ് കാർഡുകള്‍ ദുരുപയോഗം ചെയ്തോ എന്ന് പരിശോധിക്കാൻ സപ്ലൈകോ.പെരുമ്പാവൂരിലെ സ്ഥാപനത്തിന് ആയിരം ഗിഫ്റ്റ് കാർഡ് വിതരണം ചെയ്തതിലെ ക്രമക്കേടില്‍ കൂടുതല്‍ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ...

ചൂടിന് ആശ്വാസമായി മഴ വരുന്നു

ചൂടിന് ആശ്വാസമായി മഴ വരുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പ്രകാരം, വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന ബംഗ്ലദേശ് തീരപ്രദേശത്തിനു മുകളിലായി ചക്രവാതച്ചുഴി...

ചെങ്ങന്നൂർ സ്വദേശിനി കുവൈറ്റിൽ കുഴഞ്ഞുവീണു മരിച്ചു

കുവൈത്തിൽ ചെങ്ങന്നൂർ സ്വദേശിനി കുഴഞ്ഞുവീണു മരിച്ചു.ചെങ്ങന്നൂർ സ്വദേശിനി ഷൈനി തോമസ് (54) ആണ് മരിച്ചത്. അബ്ബാസിയയിലെ താമസ സ്ഥലത്ത് കഴിഞ്ഞ ദിവസം രാത്രി കുഴഞ്ഞു...