വ്യവസായിയായ രാജാ രഘുവംശി മരിച്ച സംഭവത്തിൽ സോനം രഘുവംശിയെ മേഘാലയ പോലീസിന് കൈമാറി

മേഘാലയയിലെ ഹണിമൂൺ ആഘോഷത്തിനിടെ വ്യവസായിയായ യുവാവ് രാജാ രഘുവംശി മരിച്ച സംഭവത്തിൽ സോനം രഘുവംശിയെ മേഘാലയ പോലീസിന് കൈമാറി ഉത്തർപ്രദേശ് പോലീസ്. ചോദ്യം ചെയ്യലിനോട് പ്രതികരിക്കാത്ത സോനം തന്നെ മയക്കു മരുന്ന് നൽകി ബോധം കെടുത്തിയാണ് ഉത്തർപ്രദേശിലെത്തിച്ചതെന്ന് പറഞ്ഞു. എന്നാൽ ഈ സംഭവത്തിൻ്റെ ഇരയാണെന്ന് സമൂഹത്തെ ബോധിപ്പിക്കാനായാണ് ബോധം കെടുത്തിയാണ് ഉത്തർപ്രദേശിലേക്ക് കൊണ്ടുവന്നതായി സോനം അവതരിപ്പിക്കുന്നതെന്ന് യുപി പോലീസിൻ്റെ അഡീഷണൽ ഡയറക്‌ടർ ജനറൽ അമിതാഭ് യാഷ് പ്രതികരിച്ചു.

സംഭവത്തോട് പോലീസിന്റെ പ്രതികരണമിങ്ങനെ.. പോലീസ് ഒടുവിൽ തന്നെ ബന്ധപ്പെടുമെന്ന് അറിയാമായിരുന്നിട്ടും അവർ ഇക്കാര്യം ആദ്യം വീട്ടുകാരെ അറിയിച്ചു. തിങ്കളാഴ്ച‌ പുലർച്ചെ മൂന്ന് മണിയോടെ ഗാസിപൂർ-വാരണാസി റോഡിലെ ഒരു ധാബയിലാണെന്ന് സോനം വീട്ടുകാരോട് പറഞ്ഞു. അവരുടെ കുടുംബം ഉടൻ തന്നെ മധ്യപ്രദേശ് പോലീസിനെ ബന്ധപ്പെടുകയും അവർ ലോക്കൽ പോലീസിനെ അറിയിക്കുകയും ചെയ്തു. സോനത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. വൈദ്യ പരിശോധനക്കു ശേഷം ഇന്നലെ സോനത്തെ വൺ-സ്റ്റോപ്പ് സെന്ററിലേക്ക് അയച്ചിരുന്നു. ഇപ്പോൾ മേഘാലയ പോലീസ് സോനത്തെ ചോദ്യം ചെയ്ത് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി വരികയാണ്.

Leave a Reply

spot_img

Related articles

ഹരിയാൻവി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു

ഹരിയാൻവി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി (30) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഉത്തർപ്രദേശിലെ ബാലന്ദ്ഷഹറിൽ ജനിച്ച ദിവ്യാങ്ക,...

ഉത്തർപ്രദേശിലെ മിർസാപുരിൽ ട്രക്ക് അപകടത്തിൽ 11 മരണം

ഉത്തർപ്രദേശിലെ മിർസാപുരിൽ ട്രക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ 11 മരണം. നിയന്ത്രണം വിട്ട ട്രക്ക് സമീപത്തുള്ള വാഹനങ്ങളിൽ ഇടിച്ചാണ് അപകടമുണ്ടായത്. ട്രക്ക് ഡ്രൈവറുടെ നില...

ആക്രി വില്പനയിലൂടെ റെയില്‍വേ കഴിഞ്ഞ സാമ്പത്തികവർഷം നേടിയത് 6813.86 കോടി

ആക്രി വസ്തുക്കളുടെ വില്പനയിലൂടെ റെയില്‍വേ കഴിഞ്ഞ സാമ്പത്തികവർഷം നേടിയത് 6813.86 കോടി രൂപ. 6000 കോടി രൂപ എന്ന ലക്ഷ്യത്തെ മറികടന്നാണ് റെയില്‍വേയുടെ നേട്ടം.2024-...

തമിഴ്നാട്ടില്‍ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകള്‍ ഇന്നു നടക്കും

തമിഴ്നാട് വിരുദുനഗറിലെ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകള്‍ ഇന്നു നടക്കും.14 പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ രാത്രിയോടെ ബന്ധുക്കള്‍ ഏറ്റുവാങ്ങി. ബാക്കിയുള്ള എട്ടുപേരുടെ...