ചവിട്ട് പടിയുടെ ഉയരക്കൂടുതല്‍ യാത്രക്കാര്‍ക്ക് ദുരിതം; കുറയ്ക്കാന്‍ കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസി ബസുകളുടെ ചവിട്ട് പടികളുടെ ഉയരം കുറയ്ക്കാന്‍ നിര്‍ദേശം.യാത്രാക്കാരുടെ സൗകര്യാര്‍ത്ഥം അവര്‍ക്ക് ബസില്‍ കയറി ഇറങ്ങുന്നതിനായിട്ടാണ് ചവിട്ട് പടികളുടെ ഉയരം കുറയ്ക്കുക. കെസ്ആര്‍ടിസി ബസുകളില്‍ ചിലതില്‍ കയറാന്‍ ആരോഗ്യമുള്ളവര്‍ക്ക് പോലും ബുദ്ധിമുട്ടാണെന്നും പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഇത് ഇരട്ടി ദുരിതമാണെന്നും പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.മോട്ടോര്‍ വാഹന നിയമ പ്രകാരവും 2017ല്‍ നിലവില്‍ വന്ന ബസ് ബോഡി കോഡ് പ്രകാരവും തറനിരപ്പില്‍ നിന്ന് 25 സെന്റിമീറ്ററില്‍ കുറയാനും, 40 സെന്റിമീറ്ററില്‍ കൂടാനും പാടില്ലെന്നാണ് വ്യവസ്ഥ.

Leave a Reply

spot_img

Related articles

വിദേശത്തു നിന്നെത്തുന്ന മകളെ കൂട്ടിക്കൊണ്ടു വരാൻ പോകവേ കാർ അപകടത്തിൽ അധ്യാപിക മരിച്ചു

വിദേശത്തു നിന്നെത്തുന്ന മകളെ കൂട്ടിക്കൊണ്ടു വരാൻ കൊച്ചി വിമാനത്താവളത്തിലേക്കു പോകവേ, കാർ വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ അധ്യാപിക മരിച്ചു.വെള്ളാരംകുന്ന് സെന്റ് മേരീസ് ഹൈസ്‌കൂള്‍...

പാലാ നഗരസഭ : വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിന് മുന്നേ യുഡിഎഫ് വിമതർക്കിടയിൽ തമ്മിലടി രൂക്ഷം

പാലാ നഗരസഭയിൽ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ മുന്നണിയിലും വിമത ക്യാമ്പിലും തർക്കം രൂക്ഷം. വൈസ് ചെയർമാൻ സ്ഥാനത്തെച്ചൊല്ലി യു.ഡി.എഫ് വിമതർക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങളും...

കള്ളപ്പണം എന്ന് വീണ അംഗീകരിച്ചുവെന്നത് കള്ളപ്രചാരണം; മികച്ച തിരക്കഥയ്ക്ക് അവാർഡ് കൊടുക്കണം: പി.എ. മുഹമ്മദ് റിയാസ്

വീണാ വിജയനെതിരായ ഇഡി ആരോപണങ്ങൾക്കും കള്ളപ്പണ പ്രചാരണങ്ങൾക്കുമെതിരെ രൂക്ഷമായ പ്രതികരണവുമായി സിപിഎം നേതാവ് പി.എ. മുഹമ്മദ് റിയാസ് രംഗത്തെത്തി. ഇഡി ചോദ്യം ചെയ്യലിൽ കള്ളപ്പണമാണെന്ന്...

സ്റ്റേഷനില്‍ നിന്ന് പുകയില ഉത്പന്നങ്ങൾ മോഷ്ടിച്ച സംഭവം; പ്രതിയായ പൊലീസുകാരന്‍ കേരളത്തിലെത്തിയതായി സൂചന

സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതലായ ഹാൻസ് മോഷ്ടിച്ച കേസിൽ പ്രതിയായ സീനിയർ സിവിൽ ഓഫീസറായ സബിനായി തിരച്ചില്‍ ഊര്‍ജിതം.തമിഴ്‌നാട്ടിലേക്ക് മുങ്ങിയ പ്രതി...