സെക്രട്ടറിയേറ്റില്‍ യുവതി സ്ഥലം മാറിപ്പോയ ഉടന്‍ ശുദ്ധികലശം; എസ് സി-എസ് ടി കമ്മീഷന്‍ പരാതി കൈമാറി

സെക്രട്ടറിയേറ്റിലെ ജീവനക്കാരിയായിരുന്ന പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട യുവതി സ്ഥലം മാറിയപ്പോള്‍ ശുദ്ധികലശം നടത്തിയ സംഭവത്തില്‍ പൊലീസിന് പരാതി കൈമാറി. എസ് സി-എസ് ടി കമ്മീഷനില്‍ ലഭിച്ച പരാതി കന്റോണ്‍മെന്റ് പൊലീസിനും കൈമാറി. സംഭവത്തില്‍ ഇരുകൂട്ടരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. അടുത്ത ദിവസങ്ങളിലായി ഇരുവരെയും പൊലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിക്കാനാണ് തീരുമാനം.സെക്രട്ടറിയേറ്റില്‍ അഡ്മിനിസ്‌ട്രെഷന്‍ വിഭാഗത്തില്‍ അറ്റന്‍ഡര്‍ ആയിരുന്ന യുവതിക്ക് ഏപ്രില്‍ ആദ്യവാരമാണ് ദേവസ്വം സെക്രട്ടറിയുടെ ഓഫിസിലേക്ക് സ്ഥലം മാറ്റം ലഭിക്കുന്നത്.പിന്നീട് മറന്നുവെച്ച ബാഗ് എടുക്കാനായി മെയ് മാസത്തില്‍ ഓഫീസില്‍ എത്തിയപ്പോഴാണ് ഇവര്‍ ഉപയോഗിച്ച മേശയും കസേരയും സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് കഴുകി മാറ്റിയെന്നും ശുദ്ധികലശം നടത്തിയെന്നും മറ്റ് ജീവനക്കാര്‍ യുവതിയോട് പറഞ്ഞത്.പിന്നീട് യുവതി എസ്‌സി എസ്ടി കമ്മീഷന് മെയ് 30ന് പരാതി നല്‍കുകയും. 20 ദിവസത്തിനകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും പൊതുഭരണ വകുപ്പ് സെക്രട്ടറിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. സെക്രട്ടറിയേറ്റിലെ ഭരണാനുകൂല സര്‍വീസ് സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ഭാരവാഹി കൂടിയാണ് സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്.

Leave a Reply

spot_img

Related articles

വിമാനം താഴ്ന്നു പറന്നതിനെ തുടർന്ന് സ്കൂളിന്റെ മേൽക്കൂരയുടെ ഓടുകൾ പറന്നുപോയി

എറണാകുളം പെരുമ്പാവൂരിന് സമീപം ഒക്കലിൽ കൊച്ചി വിമാനത്താവളത്തിലേക്ക് ലാൻഡ് ചെയ്യാനായി എത്തിയ വിമാനം അസാധാരണമാംവിധം താഴ്ന്നുപറന്നതിനെ തുടർന്ന് പ്രദേശത്തെ ഒരു സ്കൂളിന്റെ മേൽക്കൂരയുടെ ഓടുകൾ...

പ്രമുഖ മാധ്യമപ്രവർത്തകൻ ഇ.കെ. കൃഷ്ണൻ നായർ അന്തരിച്ചു

ദൂരദർശൻ മലയാളം വാർത്താ വിഭാഗത്തിന്റെ ആദ്യ ന്യൂസ് എഡിറ്ററും പ്രമുഖ മാധ്യമപ്രവർത്തകനുമായ ഇ.കെ. കൃഷ്ണൻ നായർ (97) അന്തരിച്ചു. ഇന്നലെ രാത്രിയായിരുന്നു നിര്യാണം.വിവിധ ജില്ലകളിൽ...

ചേന്തി അനിൽ വിഷയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

ചേന്തി അനിൽ വിഷയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ.ജയിലിൽനിന്ന് ഇറങ്ങിയ ശേഷം അനിൽ ക്ഷമ ചോദിച്ചപ്പോൾ അദ്ദേഹം വലുതാവുകയും താൻ ചെറുതാവുകയും ചെയ്‌തു....

പിണറായി വിജയനെതിരായ ഇ.ഡി ശുപാർശയിൽ നിയമപരമായ പരിശോധനയ്ക്ക്ശേഷം തീരുമാനം: മുഖ്യമന്ത്രി

മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ശുപാർശയിൽ നിയമപരമായ പരിശോധനകൾ നടത്തിയശേഷമേ തീരുമാനമെടുക്കൂ എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ...