കൊച്ചി തീരത്തെ കപ്പൽ അപകടം; കപ്പൽ കമ്പനിക്ക് അന്ത്യശാസനവുമായി ഷിപ്പിംഗ് മന്ത്രാലയം

കൊച്ചി തീരത്തെ കപ്പൽ അപകടവുമായി ബന്ധപ്പെട്ട് കപ്പൽ കമ്പനിക്ക് അന്ത്യശാസനവുമായി ഷിപ്പിംഗ് മന്ത്രാലയം. അവശിഷ്ടങ്ങൾ മാറ്റുന്ന നടപടിക്രമങ്ങളിൽ ഗുരുതരമായി വീഴ്ച വരുത്തിയെന്ന് കേന്ദ്രം പറഞ്ഞു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കാലതാമസം വരുത്തി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി എം എസ്‍ സി കമ്പനിക്ക് ഷിപ്പിംഗ് മന്ത്രാലയം നോട്ടീസ് അയച്ചു.

ഇന്ത്യൻ തീരത്തെയും സമുദ്രാവസവ്യവസ്ഥയെയും കടുത്ത ആഘാതത്തിലാക്കി. കേരളാ തീരത്തെ ഇതിനകം ബാധിച്ചെന്നും കേന്ദ്രം പറയുന്നു. മത്സ്യതൊഴിലാളികൾക്ക് ജോലി നഷ്ടമായി. സാൽവേജ് നടപടിക്രമങ്ങൾ മെയ് 30 വരെ കമ്പനി വൈകിപ്പിച്ചു. തുടക്കത്തിലെ കാലതാമസം വലിയ തിരിച്ചടിയുണ്ടാക്കി. ഇന്ധനം നീക്കുന്ന നടപടികൾ ഇനിയും തുടങ്ങിയില്ല. 48 മണിക്കൂറിനുള്ളിൽ എണ്ണ ചോർച്ച നീക്കുന്നതിനുള്ള നടപടി തുടങ്ങണം. അല്ലെങ്കിൽ ഇന്ത്യൻ നിയമപ്രകാരം നടപടിയെന്നും മുന്നറിയിപ്പ് നൽകി.

വിവിധ ആക്റ്റുകൾ പ്രകാരം നടപടി തുടങ്ങും. അടിയന്തിര നടപടിയില്ലെങ്കിൽ കർശന നടപടിയെന്നും കേന്ദ്രം വ്യക്തമാക്കുന്നു. അതേസമയം, സിംഗപൂർ കപ്പലിലെ തീപിടുത്തത്തിലും വാൻ ഹൈ ലെൻസ് ഷിപ്പിംഗ് കമ്പനിക്കും മുന്നറിയിപ്പ് നൽകി. മതിയായ ഉപകരണങ്ങളും സംവിധാനങ്ങളും ഉടൻ എത്തിക്കണം. സാൽവേജ് നടപടിക്രമങ്ങൾ വൈകിച്ചാൽ ക്രിമിനൽ നടപടിയെന്നും ഷിപ്പിംഗ് മന്ത്രാലയം വ്യക്തമാക്കി.ഷിപ്പിംഗ് കമ്പനി ഗുരുത വീഴ്ച വരുത്തിയെന്ന് ഷിപ്പിംഗ് ഡിജി പറ‍ഞ്ഞു. തീ അണയ്ക്കാനോ, കപ്പലിനെ നിയന്ത്രിക്കാനോ മതിയായ സംവിധാനം എത്തിച്ചില്ല. നിലവിലെ സാൽവേജ് കപ്പലിൽ മതിയായ സംവിധാനവുമില്ലെന്നും നോട്ടീസിൽ പറയുന്നു.

കപ്പൽ തടഞ്ഞ് വയ്ക്കാൻ നിർദ്ദേശം

കൊച്ചി തീരത്തെ കപ്പൽ അപകടം; എം.എസ്.സി കമ്പനിയുടെ മറ്റൊരു കപ്പൽ പിടിച്ച് വയ്ക്കാൻ ഹൈക്കോടതി നിർദ്ദേശം. എം.എസ്.സി മാനസ കപ്പൽ തടഞ്ഞ് വയ്ക്കാൻ വിഴിഞ്ഞം തുറമുഖ അധികൃതർക്ക് ഡിവിഷ ൻ ബെഞ്ച് നിർദ്ദേശം നൽകി.കാഷ്യൂ എക്സ്പോർട്ട് പ്രമോഷ ൻ കൗൺസിൽ നൽകിയ ഹർ ജിയിലാണ് നിർദ്ദേശം.ആറ് കോടി രൂപയുടെ നഷ്ടമു ണ്ടായതായി കമ്പനി. ആറ് കോടി രൂപയുടെ ഡിമാൻ്റെ ഡ്രാഫ്റ്റ് കോടതിയിൽ ഹാജരാ ക്കിയാൽ കപ്പൽ വിട്ട് നൽകും.

Leave a Reply

spot_img

Related articles

പ്രമുഖ മാധ്യമപ്രവർത്തകൻ ഇ.കെ. കൃഷ്ണൻ നായർ അന്തരിച്ചു

ദൂരദർശൻ മലയാളം വാർത്താ വിഭാഗത്തിന്റെ ആദ്യ ന്യൂസ് എഡിറ്ററും പ്രമുഖ മാധ്യമപ്രവർത്തകനുമായ ഇ.കെ. കൃഷ്ണൻ നായർ (97) അന്തരിച്ചു. ഇന്നലെ രാത്രിയായിരുന്നു നിര്യാണം.വിവിധ ജില്ലകളിൽ...

ചേന്തി അനിൽ വിഷയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

ചേന്തി അനിൽ വിഷയത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ.ജയിലിൽനിന്ന് ഇറങ്ങിയ ശേഷം അനിൽ ക്ഷമ ചോദിച്ചപ്പോൾ അദ്ദേഹം വലുതാവുകയും താൻ ചെറുതാവുകയും ചെയ്‌തു....

പിണറായി വിജയനെതിരായ ഇ.ഡി ശുപാർശയിൽ നിയമപരമായ പരിശോധനയ്ക്ക്ശേഷം തീരുമാനം: മുഖ്യമന്ത്രി

മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ശുപാർശയിൽ നിയമപരമായ പരിശോധനകൾ നടത്തിയശേഷമേ തീരുമാനമെടുക്കൂ എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ...

ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു

മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്ത് (52) അന്തരിച്ചു.ഇന്നു രാവിലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.ഒട്ടേറെ അന്വേഷണാത്മക റിപ്പോർട്ടുകൾ പുറത്തു...