തത്കാല്‍ ബുക്കിംഗുകള്‍ ഇനി ആധാര്‍ ഉള്ളവര്‍ക്ക് മാത്രം; ഇന്ത്യൻ റെയില്‍വേ

തത്കാല്‍ ബുക്കിംഗുകള്‍ക്ക് ആധാർ കാർഡ് നിർബന്ധമാക്കി ഇന്ത്യൻ റെയില്‍വേ. ജൂലൈ 1 മുതല്‍, ആധാർ അംഗീകൃത ഉപയോക്താക്കള്‍ക്ക് മാത്രമേ IRCTC വെബ്‌സൈറ്റ് വഴിയും മൊബൈല്‍ ആപ്പ് വഴിയും തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാൻ കഴിയൂ എന്ന് റെയില്‍വേ അറിയിച്ചു.ജൂലൈ 15 മുതല്‍, എല്ലാ ഓണ്‍ലൈൻ തത്കാല്‍ ബുക്കിംഗുകള്‍ക്കും ആധാർ അടിസ്ഥാനമാക്കിയുള്ള ഒ.ടി.പി പരിശോധനയും ഉണ്ടായിരിക്കും.

തത്കാല്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ സാധാരണ ഉപയോക്താക്കളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് ഈ തീരുമാനം എടുത്തതെന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി. യഥാർത്ഥ യാത്രക്കാർക്ക് മുൻഗണന നല്‍കുന്നതിനായി ഏജന്റ് ബുക്കിംഗുകള്‍ നിയന്ത്രിക്കുന്നതില്‍ ഇത് സഹായകരമാകുന്നതാണ്. പാസഞ്ചർ റിസർവേഷൻ സിസ്റ്റം (PRS) കൗണ്ടറുകളിലും അംഗീകൃത ഏജന്റുമാർ വഴിയും ബുക്ക് ചെയ്യുന്ന തത്കാല്‍ ടിക്കറ്റുകള്‍ക്ക് യാത്രക്കാരന്റെ ആധാർ കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ ഫോണിലേക്ക് വരുന്ന ഒടിപി നല്‍കേണ്ടതാണ്.

ബള്‍ക്ക് ബുക്കിംഗുകള്‍ തടയുന്നതിനായി, ബുക്കിംഗ് വിൻഡോയുടെ ആദ്യ 30 മിനിറ്റില്‍ തത്കാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതില്‍ നിന്ന് അംഗീകൃത ഏജന്റുമാരെ വിലക്കും. എസി ക്ലാസുകള്‍ക്ക്, രാവിലെ 10:00 മുതല്‍ 10:30 വരെയും, എസി ഇതര ക്ലാസുകള്‍ക്ക് രാവിലെ 11:00 മുതല്‍ 11:30 വരെയും ഈ നിയന്ത്രണം ബാധകമാണ്. പുതിയ രീതി നടപ്പിലാക്കുന്നതിന് ആവശ്യമായ സിസ്റ്റം അപ്‌ഗ്രേഡുകള്‍ നടത്താൻ എല്ലാ സോണല്‍ റെയില്‍വേകളെയും അറിയിക്കണമെന്ന് റെയില്‍വേ മന്ത്രാലയം സെന്റർ ഫോർ റെയില്‍വേ ഇൻഫർമേഷൻ സിസ്റ്റംസ് നിർദ്ദേശം നല്‍കി.

Leave a Reply

spot_img

Related articles

നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടിൽ തന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധം രൂക്ഷമാകുന്നതിനിടെ പ്രതികരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടിൽ തന്റെ രാജിയാവശ്യപ്പെട്ടുള്ള പ്രതിഷേധം രൂക്ഷമാകുന്നതിനിടെ പ്രതികരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ .സർക്കാർ സമഗ്രമായ ചർച്ചയ്ക്ക് സന്നദ്ധത...

രാജ്യതലസ്ഥാനത്ത് സിജെപി നടത്തുന്ന പ്രതിഷേധ സമരം ശക്തമാകുന്നു

രാജ്യതലസ്ഥാനത്ത് സിജെപി നടത്തുന്ന പ്രതിഷേധ സമരം ശക്തമാകുന്നു .ഇന്നലെയുണ്ടായ സംഘർഷത്തില്‍ സ്പെഷ്യല്‍ കമ്മീഷ്ണറും ഡിസിപിമാരും അടക്കം അഞ്ച് ഐപിഎസ് ഉദ്യോഗസ്ഥർ ഉള്‍പ്പെടെ 118 പോലീസുകാർക്ക്...

സിക്കിം തുരങ്ക പാതയിലുണ്ടായ മണ്ണിടിച്ചിലില് മരണം ഏഴ് ആയി; കുടുങ്ങിയ 20 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുന്നു

സിക്കിം തുരങ്ക പാതയിലുണ്ടായ മണ്ണിടിച്ചിലില് മരണം ഏഴ് ആയി. തുരങ്കത്തിനുള്ളില് കുടുങ്ങിയ 20 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.നാംചി ജില്ലയിലെ സമർഡംഗ്, ജോലുങ്‌ജെ പ്രദേശത്ത്...

കോക്രോച്ച്‌ ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ചില്‍ സംഘർഷം

കോക്രോച്ച്‌ ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ചില്‍ സംഘർഷം.സിജെപിയുടെ ചലോ സൻസദ് മാർച്ച്‌ പോലീസ് തടഞ്ഞതോടെയാണ് ജന്തർ മന്തർ യുദ്ധക്കളമായി മാറിയത്.ബാരിക്കേഡ് മറികടന്ന പ്രതിഷേധക്കാർക്ക് നേരെ...