പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ പ്രതി പ്രേംകുമാര്‍ കേദാര്‍നാഥില്‍ കൊല്ലപ്പെട്ടെന്നു വിവരം

പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ പ്രതിക്കെതിരേ അന്വേഷണം വ്യാപിപ്പിക്കുന്നതിനിടെ പ്രേംകുമാര്‍ കേദാര്‍നാഥില്‍ കൊല്ലപ്പെട്ടെന്നു വിവരം.തീര്‍ഥാടക കേന്ദ്രത്തിലെ വശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണു വിവരം. നിലവില്‍ ഡല്‍ഹിയിലുള്ള സംഘം ഉടന്‍ കേദാര്‍നാഥിലേക്കു പുറപ്പെടും. പ്രതിക്കായി അന്വേഷണം തുടരുകയാണെന്നും പ്രചാരണം മാത്രമായിരുന്നെന്നുമായിരുന്നു ആദ്യം പോലീസ് നിലപാട്.

ഗൗരീകുണ്ഡില്‍നിന്ന് കേദാര്‍നാഥിലേക്കു നടന്നോ ഹെലിക്കോപ്റ്ററിലോ കഴുതപ്പുറത്തോ പോകേണ്ടയിടമാണ് ഇവിടം. ഇവിടേക്ക് എത്തുന്നത് ഏറെ ദുര്‍ഗ്രഹമാണെന്നും സ്ഥിരീകരണം ലഭിക്കണമെങ്കില്‍ അന്വേഷണസംഘം അവിടെയെത്തണമെന്നും പോലീസ് പറയുന്നു. നേരത്തേ ഇയാള്‍ക്കായി മലയാളത്തിനു പുറമേ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇരുവരെയും കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് സ്ഥിരീകരിച്ചതോടെയാണ് അന്വേഷണം ശക്തമാക്കിയത്.

പടിയൂര്‍ പഞ്ചായത്ത് ഓഫീസിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി സ്വദേശി കൈതവളപ്പില്‍ പരേതനായ പരമേശ്വരന്റെ ഭാര്യ മണി (74), മകള്‍ രേഖ (43) എന്നിവരുടെ മൃതദേഹമാണ് ബുധനാഴ്ച ഉച്ചതിരിഞ്ഞ് അഴുകിത്തുടങ്ങിയ നിലയില്‍ വീട്ടിനുള്ളില്‍ കണ്ടെത്തിയത്. സംഭവത്തിനുശേഷം രേഖയുടെ ഭര്‍ത്താവ് കോട്ടയം കുറുച്ചി സ്വദേശി പ്രേംകുമാറിനെ പോലീസ് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ല. ബുധനാഴ്ച രാത്രി ഫോറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ പ്രേംകുമാര്‍ എഴുതിയ ഭീഷണിക്കത്തും കുറേ ചിത്രങ്ങളും കണ്ടെത്തിയിരുന്നു. കൊലപാതകമാണെന്ന നിരീക്ഷണത്തിലാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ഇയാള്‍ 2019-ല്‍ ആദ്യഭാര്യയായ വിദ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. ജാമ്യത്തിലിറങ്ങിയശേഷം അഞ്ചുമാസംമുന്‍പാണ് രേഖയെ വിവാഹം കഴിച്ചത്.

Leave a Reply

spot_img

Related articles

’80s’ ട്രെൻഡ് വൈറലായി; നേതാക്കളും ചലചിത്ര താരങ്ങളും ട്രെൻഡിനൊപ്പം ചേർന്ന് സമൂഹ മാധ്യമങ്ങളിൽ

ഇൻസ്റ്റാഗ്രാം റീലുകള്‍, ടിക് ടോക്, ഫേസ്ബുക്ക്, എക്സ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവയിലെല്ലാം എണ്‍പതുകളിലെ വിന്റേജ് സംസ്കാരവും ഫാഷൻ രീതികളും പുതിയ രൂപത്തില്‍ വൻ തരംഗമായി പടരുന്നു.80കളിലെ...

ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ബെംഗളൂരുവിലെ ശ്രീരാമപുര അയ്യപ്പക്ഷേത്രത്തില്‍ വച്ച്‌ ഗംഭീര സ്വീകരണം നല്‍കിയത് വന്‍ വിവാദത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് ബെംഗളൂരുവിലെ ശ്രീരാമപുര അയ്യപ്പക്ഷേത്രത്തില്‍ വച്ച്‌ ഗംഭീര സ്വീകരണം നല്‍കിയത് വന്‍ വിവാദത്തില്‍.13 വര്‍ഷമായി പോറ്റി...

ജിജോ ജോണ്‍ പുത്തേഴത്ത്: മുഖ്യമന്ത്രിയുടെ അനുശോചനം

ജിജോ ജോണ്‍ പുത്തേഴത്ത് എന്ന ബൈലൈന്‍ വായിച്ചാണ് ഇന്ന് രാവിലെ ഞാന്‍ ഓഫീസിലേക്ക് ഇറങ്ങിയത്. മന്ത്രിസഭായോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനം കഴിഞ്ഞ് ഓഫീസിലെത്തുമ്പോള്‍ അറിഞ്ഞത്...

കരുവന്നൂർ കേസിൽ ഇഡി നടപടികൾ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് പിണറായി വിജയൻ

കരുവന്നൂർ കേസിൽ ഇഡിക്കെതിരെ രാഷ്ട്രീയ പ്രതിരോധം:കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നടപടികൾ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് മുൻ മുഖ്യമന്ത്രി...