താത്കാലിക നിയമനം; കൂടിക്കാഴ്ച 19 ന്

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള മലമ്പുഴ ആശ്രമം സ്കൂളിൽ കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ, ലൈബ്രേറിയൻ, ജൂനിയവര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയില്‍ ഒരു ഒഴിവാണുള്ളത്. യോഗ്യത: ടി.എച്ച്.എസ്.ഇ വിജയം (കമ്പ്യൂട്ടർ സയൻസ് സ്പെഷ്യലൈസേഷൻ) അല്ലെങ്കിൽ എസ്.എസ്.എല്‍.സിയും ദേശിയതല ടെക്നിക്കല്‍ വിദ്യാഭ്യാസവും (ബന്ധപ്പെട്ട ട്രേഡ്)  എഞ്ചിനീയറിങ് (ബന്ധപ്പെട്ട ട്രേഡ്)/ വൊക്കേഷണൽ ഹയർസെക്കണ്ടറി വിദ്യാഭ്യാസവും (അനുബന്ധ ട്രേഡ്). മൂന്നു വർഷത്തെ പ്രവൃത്തി പരിചയം വേണം.ലൈബ്രേറിയൻ തസ്തികയില്‍ ഒരു ഒഴിവാണുള്ളത്. യോഗ്യത: ബിരുദം/ബിരുദാനന്തര ബിരുദം (ലൈബ്രറി സയൻസ്). മൂന്നു വർഷത്തെ പ്രവൃത്തി പരിചയം വേണം.ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികയിലേക്ക് ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ്‍വൈഫറി അല്ലെങ്കില്‍ ബി.എസ്.സി നഴ്സിങ് വിജയമാണ് യോഗ്യത. ഈ തസ്തിക പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്കുമാത്രമായി സംവരണം ചെയ്തിട്ടുണ്ട്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കായി ജൂൺ 19 ന് സ്കൂളിൽ വെച്ച് കൂടിക്കാഴ്ച നടത്തും. കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, ലൈബ്രേറിയന്‍ തസ്തികകളിലേക്ക് ജൂണ്‍ 19 ന് രാവിലെ 11 മണിക്കും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികയിലേക്ക് ജൂണ്‍ 19 ന് ഉച്ചയ്ക്ക് രണ്ടു മണിക്കുമാണ് കൂടിക്കാഴ്ച നടക്കുക. യോഗ്യരായവര്‍ ബയോഡേറ്റ, വിദ്യാഭ്യാസം, ജാതി, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം യഥാസമയം സ്കൂളിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0491 2815894.

Leave a Reply

spot_img

Related articles

അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതി പിടിയിൽ

അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതിയെ പിടികൂടി പൊലീസ്.പശ്ചിമ ബംഗാൾ സ്വദേശിയായ പ്രൊവത് ദാസ് ആണ് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു. കൊല്ലപ്പെട്ട യുവതി...

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ്; വിചാരണയ്ക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്ക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ.കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസിന്റെ വിചാരണ നടപടികൾക്ക് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു.കൊല്ലം...

ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഉയർന്ന വൈദ്യുതി ആവശ്യകത മുൻദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 800 മുതൽ 900 മെഗാവാട്ട്...

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ; സ്പോൺസർഷിപ്പ് പദ്ധതിക്ക് അവസരം

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന് കെഎസ്ആർടിസിയിൽ സ്പോൺസർഷിപ്പ് പദ്ധതിക്ക് അവസരം. ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ മികച്ച യാത്രാസൗകര്യം...