ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: ഇന്ത്യന്‍ എംബസികളുടെ നിര്‍ദേശം പാലിക്കണം

ഇറാനിലും ഇസ്രയേലിലുമുള്ള കേരളീയര്‍ ഇരു രാജ്യങ്ങളിലെയും ഇന്ത്യന്‍ എംബസികള്‍ നല്‍കുന്ന നിര്‍ദേശം പാലിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് സിഇഒ അജിത്ത് കോളശേരി അറിയിച്ചു. നിലവില്‍ കഴിയുന്ന സ്ഥലം സുരക്ഷിതമാണെങ്കില്‍ അവിടെ തന്നെ തുടരണം. സ്ഥിതിഗതികള്‍ എംബസി അധികൃതരും നോര്‍ക്കയും നിരീക്ഷിച്ചു വരുകയാണ്. ഇറാന്‍, ഇസ്രയേല്‍ അധികൃതരുമായി എംബസികള്‍ നിരന്തരസമ്പര്‍ക്കത്തിലാണ്.വിവരങ്ങള്‍ അറിയിക്കുന്നതിനും സഹായത്തിനുമായി ഇന്ത്യന്‍ എംബസി ഹെല്‍പ്പ്‌ലൈന്‍ നമ്പരുകളിലോ, നോര്‍ക്ക റൂട്ട്‌സ് ഹെല്‍പ്പ് ഡെസ്‌ക്കിലോ ബന്ധപ്പെടണം. ഇറാനിലെ ടെഹ്‌റാന്‍ ഇന്ത്യന്‍ എംബസി ഹെല്‍പ്പ് ലൈന്‍: +989128109115, +989128109109, ഇമെയില്‍: consular@indianembassytehran.com. ഇസ്രയേലിലെ ടെല്‍അവീവ് ഇന്ത്യന്‍ എംബസി ഹെല്‍പ്പ്‌ലൈന്‍: + 97254-7520711, +97254-3278392, ഇമെയില്‍: cons1.telaviv@mea.gov.in. നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്ററിലെ ഹെല്‍പ് ഡെസ്ക് 18004253939 (ടോൾ ഫ്രീ നമ്പർ), +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

Leave a Reply

spot_img

Related articles

ഹരിയാൻവി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു

ഹരിയാൻവി നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹി (30) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഉത്തർപ്രദേശിലെ ബാലന്ദ്ഷഹറിൽ ജനിച്ച ദിവ്യാങ്ക,...

ഉത്തർപ്രദേശിലെ മിർസാപുരിൽ ട്രക്ക് അപകടത്തിൽ 11 മരണം

ഉത്തർപ്രദേശിലെ മിർസാപുരിൽ ട്രക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ 11 മരണം. നിയന്ത്രണം വിട്ട ട്രക്ക് സമീപത്തുള്ള വാഹനങ്ങളിൽ ഇടിച്ചാണ് അപകടമുണ്ടായത്. ട്രക്ക് ഡ്രൈവറുടെ നില...

ആക്രി വില്പനയിലൂടെ റെയില്‍വേ കഴിഞ്ഞ സാമ്പത്തികവർഷം നേടിയത് 6813.86 കോടി

ആക്രി വസ്തുക്കളുടെ വില്പനയിലൂടെ റെയില്‍വേ കഴിഞ്ഞ സാമ്പത്തികവർഷം നേടിയത് 6813.86 കോടി രൂപ. 6000 കോടി രൂപ എന്ന ലക്ഷ്യത്തെ മറികടന്നാണ് റെയില്‍വേയുടെ നേട്ടം.2024-...

തമിഴ്നാട്ടില്‍ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകള്‍ ഇന്നു നടക്കും

തമിഴ്നാട് വിരുദുനഗറിലെ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകള്‍ ഇന്നു നടക്കും.14 പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ രാത്രിയോടെ ബന്ധുക്കള്‍ ഏറ്റുവാങ്ങി. ബാക്കിയുള്ള എട്ടുപേരുടെ...