നിർബന്ധിത മതപരിവർത്തനം; മലയാളി വൈദികനടക്കം രണ്ട് പേരെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു

നിർബന്ധിത മതപരിവർത്തനമെന്ന ബജ്റംഗ്ദളിന്റെ്റെ പരാതിയിൽ മലയാളി വൈദികനടക്കം രണ്ട് പേരെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ സാഹിബാബാദിൽ താമസിക്കുന്ന പാസ്റ്റർ വിനോദിനെയും പ്രേംചന്ദ് ജാതവിനെയുമാണ് ഉത്തർപ്രദേശിലെ ഗാസിയാബാദ് പോലീസ് അറസ്റ്റ് ചെയ്തത്. പണം നൽകി പിന്നാക്ക വിഭാഗക്കാരെ മതം മാറ്റാൻ ശ്രമിച്ചെന്നാണ് പരാതി. കേസിൽ അന്വേഷണം തുടരുകയാണെന്നും യുപി പോലീസ് അറിയിച്ചു. പണവും സഹായവും വാഗ്ദാനം ചെയ്ത‌്‌ ഗായിസാബാദിലെ എസ്‌സി വിഭാഗക്കാരായവരെ മതം മാറ്റുന്നുവെന്നാണ് പരാതിയിൽ ബജ്‌റംഗ്‌ദൾ നേതാവായ പ്രബാൽ ഗുപ്‌ത പരാതിയിൽ ആരോപിച്ചിരിക്കുന്നത്. പ്രേംചന്ദ് ജാതവിന്റെ സ്വദേശമായ രാഹുൽ വിഹാറിൽ ഒരു വീടിനകത്ത് അനധികൃതമായി പള്ളി പ്രവർത്തിക്കുന്നുവെന്നും പ്രേംചന്ദ് ജാതവ് വളരെ വർഷങ്ങൾക്ക് മുൻപ് മതപരിവർത്തനം നടത്തിയ ആളാണെന്നും പരാതിയിൽ ആരോപണമുണ്ട്.

Leave a Reply

spot_img

Related articles

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തിന് പരമ്പരാഗത നൃത്തങ്ങളടക്കം ഉൾപ്പെടുത്തി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വാണിജ്യ സഹമന്ത്രി...

ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ

ഡൽഹിയിൽ വീടിനുപുറത്ത് ബഹളുണ്ടാക്കിയത് ചോദ്യം ചെയ്ത മണിപ്പൂർ സ്വദേശിയായ സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ.ന്യൂഡൽഹിയിലെ കിലോകാരി ഗ്രാമത്തിൽ വീടിനുപുറത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത...

ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക്; വേദി ഗുജറാത്തിലെ സ്റ്റാച്യൂ ഓഫ് യൂണിറ്റി

72 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു. ഗുജറാത്തിലെ കേവാഡിയയിലുള്ള (ഏകതാ നഗർ) 'സ്റ്റാച്യൂ ഓഫ് യൂണിറ്റി'യാണ്...

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് സിജെപി നേതാക്കളുടെ പ്രതിഷേധ മാർച്ച്‌

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ ക്രൂരമായി മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷനിലേക്ക് സിജെപി നേതാക്കളുടെ...