സിജെപി സമരത്തിന് ഐക്യദാർഢ്യം; ഭരണഘടന കയ്യിലേന്തി ആസാദി യാത്രയുമായി വേടന്‍

ഡല്‍ഹിയില്‍ കോക്രോച്ച് ജനതാപാർട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റാപ്പർ വേടന്‍റെ ആസാദി യാത്ര ഞായറാഴ്ച കൊച്ചിയില്‍ നടക്കും.വൈകിട്ട് 3ന് ഭരണഘടന ഉയര്‍ത്തിപ്പിടിച്ചായിരിക്കും പദയാത്ര സംഘടിപ്പിക്കുന്നത്.ഡല്‍ഹി പ്രക്ഷോഭത്തെ അനുകൂലിച്ച് കഴിഞ്ഞ ദിവസം പനമ്പള്ളി നഗറിൽ സംഘടിപ്പിച്ച വേടൻ പങ്കെടുത്ത പരിപാടിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.വേടന്റെ മാനേജറായ വിഗ്നേഷിനും കണ്ടാലറിയാവുന്ന 99 പേര്‍ക്കെതിരെയുമായിരുന്നു എറണാകുളം ടൗണ്‍ സൗത്ത് പൊലീസ് കേസെടുത്തത്.പൊലീസിന്റെ അനുമതിയില്ലാതെ പരിപാടി നടത്തിയെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെയാണ് നാളത്തെ ആസാദി യാത്ര.വേടന്റെ പരിപാടിക്കെതിരെ കേസെടുത്തതിൽ രൂക്ഷവിമർശനവുമായി സിപിഐഎം രംഗത്തെത്തിയിരുന്നു.ഡല്‍ഹിയില്‍ രാഹുല്‍ഗാന്ധിക്കൊപ്പം സമരം, കേരളത്തില്‍ സമരക്കാര്‍ക്കെതിരെ കേസ് എന്നതാണ് മുഖ്യമന്ത്രി വി.ഡി സതീശന്റെ ലൈന്‍ എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ പറഞ്ഞത്.വേടനെതിരെ എടുത്ത കേസ് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

spot_img

Related articles

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തിന് പരമ്പരാഗത നൃത്തങ്ങളടക്കം ഉൾപ്പെടുത്തി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വാണിജ്യ സഹമന്ത്രി...

ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ

ഡൽഹിയിൽ വീടിനുപുറത്ത് ബഹളുണ്ടാക്കിയത് ചോദ്യം ചെയ്ത മണിപ്പൂർ സ്വദേശിയായ സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ.ന്യൂഡൽഹിയിലെ കിലോകാരി ഗ്രാമത്തിൽ വീടിനുപുറത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത...

ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക്; വേദി ഗുജറാത്തിലെ സ്റ്റാച്യൂ ഓഫ് യൂണിറ്റി

72 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു. ഗുജറാത്തിലെ കേവാഡിയയിലുള്ള (ഏകതാ നഗർ) 'സ്റ്റാച്യൂ ഓഫ് യൂണിറ്റി'യാണ്...

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് സിജെപി നേതാക്കളുടെ പ്രതിഷേധ മാർച്ച്‌

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ ക്രൂരമായി മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷനിലേക്ക് സിജെപി നേതാക്കളുടെ...