ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യം സർക്കാർ അംഗീകരിക്കില്ലെന്ന് സൂചന.മറ്റ് ആവശ്യങ്ങള്‍ പരിഗണിക്കാം എന്ന് ഉച്ചയ്ക്കുള്ള ചർച്ചയില്‍ സിജെപിയെ കേന്ദ്രസർക്കാർ അറിയിക്കും. പ്രധാൻ്റെ വകുപ്പ് മാറ്റി പ്രശ്നം പരിഹരിക്കാനാണ് ശ്രമം.ധർമ്മേന്ദ്ര പ്രധാനെ മാറ്റിയാല്‍ കൂടുതല്‍ സമരങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം, രാജിയില്ലെങ്കില്‍ രാജ്യവ്യാപക പ്രതിഷേധമെന്ന് സിജെപി പ്രഖ്യാപിച്ചിരുന്നു. 24 മണിക്കൂറില്‍ പാർലമെൻ്റ് മാർച്ച് വീണ്ടും തുടങ്ങുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.സിജെപി പ്രതിനിധികളുമായി സർക്കാരിൻ്റെ നിർണായക ചർച്ച ഇന്ന് ഉച്ചയ്ക്ക് നടക്കും. പ്രതിഷേധങ്ങള്‍ കണക്കിലെടുക്കാതെ വീണ്ടും ധർമ്മേന്ദ്ര പ്രധാനെ പാർട്ടിയും സർക്കാരും സംരക്ഷിക്കുമോ എന്നതാണ് പ്രധാനമായും രാജ്യം ഉറ്റുനോക്കുന്നത്. അതേസമയം, കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പ്രതികരിച്ചു. സമവായവും ചർച്ചയും ആണ് വേണ്ടതെന്നും നിർദേശം നല്കി. അതേസമയം, ജന്തർ മന്ദറില്‍ വീണ്ടും സുരക്ഷ ശക്തമാക്കി. കൂടുതല്‍ ബാരിക്കേഡുകള്‍ നിരത്തി.18 മെട്രോ സ്റ്റേഷനുകള്‍ ഇന്നും അടച്ചിടും.

