പൂജകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ ദേവസ്വം ബോർഡ് സൗകര്യം ഒരുക്കണം; ഹൈക്കോടതി

ക്ഷേത്രങ്ങളിൽ ഓൺലൈനായി പൂജകൾ ബുക്ക് ചെയ്യാനും സംഭാവനകൾ നൽകാനുമുള്ള സൗകര്യം കൊച്ചിൻ ദേവസ്വം ബോർഡ് ഒരുക്കണമെന്ന് ഹൈക്കോടതി.ക്ഷേത്രങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ്, സമൂഹമാധ്യമ അക്കൗണ്ടുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ എല്ലാ ക്ഷേത്രങ്ങളിലും ശ്രദ്ധേയമായി പ്രദർശിപ്പിക്കണമെന്നും ജസ്റ്റീസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റീസ് പി.വി. ബാലകൃഷ്ണൻ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് നിർദേശിച്ചു. ക്ഷേത്രോപദേശക സമിതികളെ വെബ്സൈറ്റ് വഴിയോ സമൂഹമാധ്യമ അക്കൗണ്ട് വഴിയോ പണം സ്വീകരിക്കാൻ അനുവദിക്കരുത്. വ്യാജ ഓൺലൈൻ പൂജാ ബുക്കിംഗ് വെബ്സൈറ്റുകളും ഇൻസ്റ്റഗ്രാം അക്കൗണ്ടുകളും വഴി വിശ്വാസികൾ ചൂഷണം ചെയ്യപ്പെടുന്നില്ലെന്ന് ചീഫ് വിജിലൻസ് ഓഫീസർ ഉറപ്പാക്കണം. വ്യാജ അക്കൗണ്ടുകൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

കത്ത് എഴുതി വച്ച് കാണാതായ വയോധിക കായലിൽ ചാടിയെന്ന് സംശയം

കത്തെഴുതിവച്ച് വയോധിക കായലിൽ ചാടിയെന്ന് സംശയം.കൃഷ്ണവിലാസം തൊപ്പ് വീട്ടിൽ പൊന്നമ്മ (65) നെ തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെ ആണ് വീട്ടിൽ നിന്ന് കാണാതെ...

പ്രിയദർശിനി പദ്ധതി; ഓർഡിനറി സർവിസുകളെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണത്തില്‍ 50.10 ശതമാനത്തിന്‍റെ വർധനവെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്

പ്രിയദർശിനി പദ്ധതി ആരംഭിച്ച ശേഷം കെ.എസ്.ആർ.ടി.സി ഓർഡിനറി സർവിസുകളെ ആശ്രയിക്കുന്ന യാത്രക്കാരുടെ എണ്ണത്തില്‍ 50.10 ശതമാനത്തിന്‍റെ വർധനവെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്.2025 ജൂണ്‍ 15...

മെസ്സി വിവാദം: അന്വേഷണ റിപ്പോര്‍ട്ടുകളുടെ പരിശോധന പൂര്‍ത്തിയാക്കി എസ്‌ഐടി; സ്‌പോണ്‍സറുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും

ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന അവകാശവാദവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലും വിവാദങ്ങളിലും അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). കേസുമായി ബന്ധപ്പെട്ട ഇതുവരെയുള്ള അന്വേഷണ...

രമ്യ ഹരിദാസിനെരെ വിമര്‍ശനവുമായി എം.വി ജയരാജന്‍

ചിറയിന്‍കീഴിലെ തമ്മിലടിയില്‍ രമ്യ ഹരിദാസ് എംഎല്‍എയ്ക്കെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ജയരാജന്‍.മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതാക്കളെ തെരുവില്‍ നേരിട്ടത് ചിറയിന്‍കീഴ് എംഎല്‍എ...