കൊട്ടാരക്കര ഉണ്ണിയപ്പം വഴിപാട് നിർമ്മാണം തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പം വഴിപാട് നിർമ്മാണം തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏറ്റെടുത്ത് നേരിട്ട് നടത്തും. 2025 മെയ് 21ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിളിച്ചു ചേർത്ത ഡെപ്യൂട്ടി ദേവസ്വം കമ്മീഷണർമാരുടെ യോഗത്തിലാണ് വഴിപാട് നിർമ്മാണം ഏറ്റെടുക്കാൻ തീരുമാനിച്ചത്. തുടർന്ന് നടന്ന ബോർഡ് യോഗത്തിൽ ഉണ്ണിയപ്പ നിർമ്മാണ കൂട്ട് ഉൾപ്പെടെ നിശ്ചയിച്ച് ഉത്തരവായി. എന്നാൽ കൂട്ടുമായി ബന്ധപ്പെട്ട ചില അവ്യക്തതകൾ ഉണ്ടായിരുന്നതിനാൽ ഉണ്ണിയപ്പ നിർമ്മാണ കൂട്ടിൽ ഭേദഗതി വരുത്തുക മാത്രമാണ് ഇപ്പോൾ ഉണ്ടായത്.ഭക്തജനങ്ങൾക്ക് ഗുണനിലവാരമുള്ള ഉണ്ണിയപ്പ വഴിപാട് പ്രസാദം നൽകുക എന്നതാണ് ഇതിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്ദേശിക്കുന്നത്. കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പം വഴിപാട് നിർമ്മാണം തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് ഏറ്റെടുത്ത് നടത്താൻ നിശ്ചയിച്ച ഉത്തരവ് റദ്ദാക്കിയതായുള്ള മാധ്യമ വാർത്തകൾ വസ്തുതാ വിരുദ്ധമാണ്.കഴിഞ്ഞ ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കൽ, എരുമേലി, പന്തളം എന്നീ ദേവസ്വങ്ങളിലെ അപ്പം, അരവണ വഴിപാട് നിർമ്മാണം തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് എടുത്തിരുന്നു.

Leave a Reply

spot_img

Related articles

വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കും; വി എൻ വാസവൻ

തൃശൂർ പൂരം വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. അപകടം നടന്ന...

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.ളാക്കാട്ടൂർ ആനക്കല്ലുങ്കലിൽ ജോമോൾ സെബാസ്റ്റ്യൻ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനായി ഗ്യാസ് അടുപ്പിൽ നിന്ന് പേപ്പറിൽ തീ...

അണലി പാമ്പിൻ്റെ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്നു, കടിയേറ്റ് ആശുപത്രിയിൽ

പാമ്പിനെ പിടിച്ച് പോക്കറ്റിലിട്ട് മറ്റുള്ളവരെ പേടിപ്പിക്കാനായി നടന്ന അതിഥിത്തൊഴിലാളി പാമ്പ് കടിയേറ്റ് ആശുപത്രിയിൽ.ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ മലപ്പുറം എടവണ്ണ ഒതായിയിലാണ് സംഭവം.അസം സ്വദേശിയായ...

കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന

തൃശൂർ കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന.വീടിന്‍റെ പല ഭാഗങ്ങളിലായി തുടർച്ചയായി പാമ്പിനെ കണ്ടതിന്‍റെ പശ്ചാത്തലത്തിലാണ് പൊളിച്ച്‌ പരിശോധന.ഇന്നലെയും...