പഴയന്നൂർ ഭഗവതീക്ഷേത്രത്തിൽ സ്വർണ്ണക്കിരീടം കാണാനില്ലെന്ന് പരാതി

കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള പഴയന്നൂർ ഭഗവതീക്ഷേത്രത്തിൽ സ്വർണ്ണക്കിരീടം കാണാനില്ലെന്ന് പരാതി. അമൂല്യ രത്നങ്ങൾ പതിച്ച കിരീടമാണ് കാണാതായത്.ഇതിന് ലക്ഷക്കണക്കിന് വിലവരുമെന്നാണ് നിഗമനം.പുതിയ ദേവസ്വം ഓഫീസർ ചുമതലയേറ്റപ്പോൾ നടത്തിയ പരിശോധനയിലാണ് കിരീടം നഷ്ടമായെന്ന് കണ്ടെത്തിയത്.തുടർന്ന് ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചു.കോഴി ക്ഷേത്രം എന്നറിയപ്പെടുന്ന പഴയന്നൂർ ഭഗവതീക്ഷേത്രത്തിലെ തിരുവാഭരണങ്ങളിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണക്കിരീടമാണ് കാണാതായത്.

ഏകദേശം 15 ഗ്രാം തൂക്കം വരുന്നതും കല്ലുകൾ പതിച്ചതുമായ ഈ കിരീടം, ക്ഷേത്രത്തിൽ പുതുതായി ചുമതലയേറ്റ ദേവസ്വം ഓഫീസർ സച്ചിൻ, പണ്ടം പാത്ര രജിസ്റ്റർ പരിശോധിക്കുന്നതിനിടെയാണ് നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.അമൂല്യ രത്നങ്ങൾ പതിച്ച കിരീടത്തിന് ലക്ഷക്കണക്കിന് രൂപ വിലവരുമെന്നാണ് എന്നാണ് നിഗമനംപുതിയ ദേവസ്വം ഓഫീസർമാർ ചുമതലയേൽക്കുമ്പോൾ, ക്ഷേത്രത്തിലെ സ്ഥാവര ജംഗമ വസ്തുക്കളും രേഖകളും പരിശോധിക്കുന്നത് പതിവാണ്.ഈ നടപടിക്രമത്തിന്റെ ഭാഗമായി ദേവസ്വം ഗോൾഡ് അപ്രൈസർ കണക്കുകൾ തിട്ടപ്പെടുത്തിയപ്പോഴാണ് രജിസ്റ്ററിലുള്ള സ്വർണ്ണക്കിരീടം കാണുന്നില്ലെന്ന് വ്യക്തമായത്.സംഭവത്തെ തുടർന്ന്, ദേവസ്വം ഓഫീസർ സച്ചിൻ നൽകിയ പരാതിയിൽ ദേവസ്വം വിജിലൻസ് ക്ഷേത്രത്തിൽ നേരിട്ടെത്തി അന്വേഷണം ആരംഭിച്ചു.നിലവിൽ ക്ഷേത്രത്തിലുണ്ടായിരുന്ന ഓഫീസർ അവധിയിൽ പ്രവേശിച്ചതിനെത്തുടർന്നാണ് സച്ചിനെ പുതിയ ഓഫീസറായി ദേവസ്വം നിയമിച്ചത്.

Leave a Reply

spot_img

Related articles

വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കും; വി എൻ വാസവൻ

തൃശൂർ പൂരം വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. അപകടം നടന്ന...

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.ളാക്കാട്ടൂർ ആനക്കല്ലുങ്കലിൽ ജോമോൾ സെബാസ്റ്റ്യൻ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനായി ഗ്യാസ് അടുപ്പിൽ നിന്ന് പേപ്പറിൽ തീ...

അണലി പാമ്പിൻ്റെ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്നു, കടിയേറ്റ് ആശുപത്രിയിൽ

പാമ്പിനെ പിടിച്ച് പോക്കറ്റിലിട്ട് മറ്റുള്ളവരെ പേടിപ്പിക്കാനായി നടന്ന അതിഥിത്തൊഴിലാളി പാമ്പ് കടിയേറ്റ് ആശുപത്രിയിൽ.ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ മലപ്പുറം എടവണ്ണ ഒതായിയിലാണ് സംഭവം.അസം സ്വദേശിയായ...

കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന

തൃശൂർ കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന.വീടിന്‍റെ പല ഭാഗങ്ങളിലായി തുടർച്ചയായി പാമ്പിനെ കണ്ടതിന്‍റെ പശ്ചാത്തലത്തിലാണ് പൊളിച്ച്‌ പരിശോധന.ഇന്നലെയും...