ഗവര്‍ണര്‍ക്കെതിരെ നിലപാട് കടുപ്പിച്ച്‌ എസ്‌എഫ്‌ഐ

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കെതിരെ നിലപാട് കടുപ്പിച്ച്‌ എസ്‌എഫ്‌ഐ.ഭരണഘടനാ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും ഹിന്ദുത്വ വര്‍ഗീയതയുടെ പ്രതീകങ്ങളെ പ്രദര്‍ശിപ്പിക്കാനുള്ള ഗവര്‍ണറുടെ നീക്കം ചെറുക്കുമെന്ന് എസ്‌എഫ്‌ഐ പ്രസ്താവനയില്‍ പറഞ്ഞു. ഭരണഘടനയുടെ നാലാം ഭാഗത്തിലെ ആര്‍ട്ടിക്കിള്‍ 153-163 വരെയുള്ള ഭാഗം ഗവര്‍ണറുടെ അധികാര പരിധി സംബന്ധിച്ച്‌ കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. കൊളോണിയല്‍ വാഴ്ചയുടെ അവശേഷിപ്പുകളായ ഇത്തരം പദവികളെ ഉപയോഗിച്ച്‌ ജനാധിപത്യ സര്‍ക്കാരിനെയും ഭരണഘടനാ മൂല്യങ്ങളെയും അട്ടിമറിക്കാനുള്ള ശ്രമം ഗവര്‍ണര്‍ അവസാനിപ്പിക്കണം.ഇത്തരം രീതികളുമായി മുന്നോട്ടുപോകുന്ന ഗവര്‍ണറെ ഭരണഘടന പഠിപ്പിക്കാന്‍ സന്നദ്ധമാകുമെന്നും എസ്‌എഫ്‌ഐ വ്യക്തമാക്കി. രാജ്ഭവനില്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് മന്ത്രി വി.ശിവന്‍കുട്ടി ഇറങ്ങിപ്പോയിരുന്നു. തുടർന്നാണ് എസ്‌എഫ്‌ഐ ഗവര്‍ണര്‍ക്കെതിരെ രംഗത്തെത്തിയത്.

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...